മലപ്പുറത്ത് കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ച വയോധിക ദമ്ബതികള്‍ക്ക് മർദനം. പണമിടപാടിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനൊടുവിലാണ് വേങ്ങര സ്വദേശികളായ അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്ക് മർദനമേറ്റത്.ഇരുവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു. ബിസിനസില്‍ മുടക്കിയ പണം തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ടാണ് കയ്യേറ്റവും മര്‍ദനവുമുണ്ടായത്.
വേങ്ങര സ്വദേശി പൂവളപ്പില്‍ അബ്ദുല്‍കലാം, മകൻ മുഹമ്മദ് സപ്പർ, മറ്റു രണ്ടു മക്കള്‍ എന്നിവർ ചേർന്നു മർദ്ദിച്ചെന്നാണ് ഇവരുടെ പരാതി. ഒന്നര വർഷം സത്തറിന്, ബഷീർ കടം നല്‍കിയ പണം ഇതുവരെയും തിരിച്ച് നല്‍കിയിട്ടില്ല. പല തവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും സത്തർ പണം നല്‍കാൻ തയാറായില്ല. മാത്രമല്ല, പലപ്പോഴും ബഷീറിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പിന്നാലെയാണ് മുഹമ്മദ് ബഷീറും അദ്ദേഹത്തിന്റെ മാതാവും പിതാവും സഹോദരന്റെ ഭാര്യയും കൂടി സത്തറിന്റെ വീട്ടിലേക്ക് പോയത്. വീടിന് മുന്നില്‍ ബാനർ അടക്കം വച്ച് ബഷീർ കുടുംബത്തോടെ പ്രതിഷേധിച്ചു. പിന്നാലെയാണ് സംഭവ സ്ഥലത്തേക്ക് മുഹമ്മദ് സത്തറും വീട്ടുകാരും എത്തുകയും വാക്കേറ്റവും അടിപിടിയും ഉണ്ടാവുകയും ചെയ്തത്.
സംഭവത്തില്‍ വയോധിക ദമ്ബതികള്‍ക്ക് ക്രൂരമായി മർദനമേറ്റു. മറ്റൊരു അയല്‍വാസിക്കും പരുക്കേറ്റതായാണ് വിവരം. ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് സത്തറിന് ബഷീർ പണം കടം നല്‍കിയത്. സത്തറും ബഷീറും അയല്‍വാസികളാണ്. ഏതാണ്ട് 23 ലക്ഷം രൂപയാണ് നല്‍കാനുള്ളതെന്നാണ് വിവരം. സംഭവത്തില്‍ ബഷീർ വേങ്ങര പൊലീസില്‍ പരാതി നല്‍കി.
അതേ സമയം, അസൈനും ഭാര്യ പാത്തുമ്മയും മക്കളും വീട്ടില്‍ കയറി മർദിച്ചെന്നാണ് അബ്ദുള്‍ കലാമിൻ്റെ പരാതി. ഇന്നലെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 23 ലക്ഷം രൂപയെ ചൊല്ലിയാണ് സംഘർഷമുണ്ടായത്. ഒന്നര വർഷമായി പണം തിരികെ നല്‍കിയില്ലെന്ന് അസൈൻ പറയുന്നു. എന്നാല്‍ പണം നല്‍കാനില്ലെന്നാണ് അബ്ദുർ കലാം പറയുന്നത്. സംഭവത്തില്‍ വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

















