നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് നിർബന്ധമാക്കി. ഇതോടൊപ്പം കാറുകളില്‍ കുട്ടികള്‍ക്ക് സീറ്റ്‌ബെല്‍റ്റും നിർബന്ധമാക്കി.
ഇതിന് പുറമേ കുട്ടികള്‍ക്ക് പിൻഭാഗത്ത് പ്രത്യേകം സീറ്റും വേണമെന്ന് ഗതാഗത കമ്മീഷണർ നിർദ്ദേശിക്കുന്നു. 14 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് കാറില്‍ പിന്നില്‍ പ്രത്യേക സീറ്റ് തയ്യാറാക്കേണ്ടത്. അതേസമയം 1 മുതല്‍ 4 വയസ് വരെയുള്ള കുട്ടികള്‍ക്ക് പിൻസീറ്റില്‍ പ്രത്യേക സീറ്റ് ഘടിപ്പിക്കണം. നാല് വയസിന് മുകളില്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് അവരുടെ ഉയരത്തിന് അനുസരിച്ചായിരിക്കണം സീറ്റ്. 135 സെന്റിമീറ്റർ വരെ ഉയരമുള്ള കുട്ടികള്‍ക്ക് ഈ കാര്യം നിർബന്ധമാണ്.
ഇരുചക്ര വാഹനങ്ങളില്‍ പ്രത്യേക ബെല്‍റ്റ് ഉപയോഗിച്ച് രക്ഷകർത്താക്കളുമായി കുട്ടികളെ ബന്ധിപ്പിക്കും. ഇത് യാത്രക്കിടെ കുട്ടി ഉറങ്ങിപ്പോകുന്നത് അടക്കമുള്ള ഘട്ടങ്ങളില്‍ അപകടം കുറയ്‌ക്കുമെന്ന് ഗതാഗത കമ്മിഷണർ അറിയിച്ചു. ഒക്‌ടോബർ, നവംബർ മാസങ്ങളില്‍ പുതിയ നിബന്ധനകളെ കുറിച്ച് പ്രചാരണവും മുന്നറിയിപ്പും നല്‍കും. അതിനുശേഷം ഡിസംബർ മാസംമുതല്‍ പിഴ ചുമത്തി തുടങ്ങുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിപ്പ്.

















