ന്യൂസ് ചാനല്‍ കാണുന്ന മലയാളികളുടെ എണ്ണം കൂടുന്നു. റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന് അടക്കം പ്രേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. 24 ന്യൂസിനും കൈരളിക്കും മാത്രാണ് 39-ാം ആഴ്ചയിലെ റേറ്റിംഗ് പ്രകാരം പ്രേക്ഷകരുടെ കുറവുള്ളത്. ഇത് മുതലെടുത്ത് കൈരളി ടിവിയെ മറിടകന്ന് സംഘപരിവാര്‍ പിന്തുണയുള്ള ജനം ടിവി ആറാമത് എത്തി. ഇത് മാത്രമാണ് ചാനല്‍ റേറ്റിംഗിലെ ഏക മാറ്റം.

പോയിന്റില്‍ മാറ്റമുള്ളപ്പോഴും ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ടിവിയും മുന്നില്‍ തുടരുകയാണ്. കഴിഞ്ഞ ആഴ്ച(ആഴ്ച 38) ഏഷ്യാനെറ്റ് ന്യൂസിന് 90.4 പോയിന്റായിരുന്നു. അത് പുതിയ ആഴ്ചയില്‍ 95ആയി. റിപ്പോര്‍ട്ടര്‍ ടിവി കഴിഞ്ഞ ആഴ്ചത്തെ 76.65 പോയിന്റിൽ നിന്ന് ഉയർന്ന് 90ൽ എത്തി. 24 ന്യൂസിന് 76.65 പോയിന്റില്‍ നിന്നും 76ലേക്ക് പോകേണ്ടിയും വന്നു. അതായത് ആദ്യ മൂന്നിലുള്ള ചാനലുകളില്‍ 24 ന്യൂസിന് മാത്രം പ്രേക്ഷക നഷ്ടം ഉണ്ടായി. തൊട്ടു മുന്നിലുള്ള റിപ്പോര്‍ട്ടറുമായുള്ള അന്തരം 14 പോയിന്റായി മാറുകയും ചെയ്യുന്നു. രണ്ടാഴ്ച ഒന്നാം സ്ഥാനത്തുണ്ടായിരുന്ന 24 ന്യൂസിന് ഇത് കടുത്ത തിരിച്ചടിയാണ്. 24 ന്യൂസിലെ പ്രേക്ഷകരെ റിപ്പോര്‍ട്ടര്‍ ടിവി സ്വാധീനിക്കുന്നതിന് തെളിവായി ഇതിനെ വിലയിരുത്തുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരമ്ബരാഗത പ്രേക്ഷകരെ കൂടെ നിര്‍ത്തിയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ കുതിപ്പ്. പുതുതലമുറകളെ സ്വാധീനിക്കുന്ന അവതരണമാണ് റിപ്പോര്‍ട്ടറിന്റെ കരുത്ത്. ഏറെ മാറ്റങ്ങളുമായി അടുത്ത കാലത്ത് പ്രക്ഷേപണം തുടങ്ങിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ കുതിപ്പ് 24 ന്യൂസിനെ തളര്‍ത്തുകയും ചെയ്യുന്നു. ഏഷ്യാനെറ്റ് ന്യൂസ് – 95, റിപ്പോര്‍ട്ടര്‍ ടിവി – 90, ട്വന്റി ഫോര്‍ – 76, മനോരമ ന്യൂസ് – 43, മാതൃഭൂമി ന്യൂസ് – 37, ജനം ടിവി – 19, കെരളി ന്യൂസ് – 18, ന്യൂസ് 18 കേരള – 15, മീഡിയാ വണ്‍ -10 എന്നിങ്ങനെയാണ് 39-ാം ആഴ്ചയിലെ റേറ്റിംഗുകള്‍. മനോരമയ്ക്കും മാതൃഭൂമിയ്ക്കും ജനത്തിനും കാഴ്ചക്കാര്‍ കൂടിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക