പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ താമസിച്ചത് ബാഗലൂരിലെ റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞെന്ന് റിപ്പോർട്ട്. തമിഴ്നാടിൻ്റെയും കർണ്ണാടകയുടെയും അതിർഥിയാണ് ബാഗലൂർ. പൊലീസ് റിസോർട്ടില്‍ എത്തുന്നതിന് മുൻപ് രാഹുല്‍ രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാഹുല്‍ റിസോർട്ടില്‍ എത്തിയെന്നും പിന്നീട് കർണ്ണാടകയിലേക്ക് കടന്നെന്നുമാണ് സൂചന.
കര്‍ണാടകയിലെ പല സ്വകാര്യ പ്രഫഷണല്‍ കോളജുകളുമായും രാഹുലിനും രാഹുലിന്റെ അടുത്ത രാഷ്ട്രീയ സുഹൃത്തുക്കളിലെ പ്രമുഖനും വളരെ അടുത്ത ബന്ധമുണ്ട്. കര്‍ണാടകയില്‍ ഇത്തരത്തില്‍ നിരവധി പെയിംഗ് ഗസ്റ്റ് വീടുകളും ഹോസ്റ്റലുകളുമുള്ളതിനാല്‍ അത്തരം ഇടങ്ങളിൽ ഒളിച്ചുതാമസിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണസംഘം കരുതുന്നു. ഇനി റിസോര്‍ട്ടുകളിലും ഫാമുകളിലും ഒളിച്ചുതാമസിച്ച് റിസ്‌ക് എടുക്കാന്‍ രാഹുല്‍ തയ്യാറാകില്ലെന്നാണ് സൂചന. രക്ഷപ്പെടാനായി കാർ മാറ്റി ഉപയോഗിക്കുന്നതായും സംശയിക്കുന്നു.
ഒളിവിലുള്ള രാഹുല്‍ കാറുകള്‍ മാറി മാറി ഉപയോഗിക്കുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കോയമ്ബത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലും രാഹുല്‍ താമസിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ ആദ്യം പോയത് പൊള്ളാച്ചിക്കാണ്. ഇതിന് ശേഷം കോയമ്ബത്തൂരിലേക്ക് കടന്നു. ജില്ലാ അതിർത്തിയായ കൊഴിഞ്ഞാമ്ബാറ വഴി ഹൈവേ ഒഴിവാക്കിയാണ് എം.എല്‍.എ. കടന്നിരിക്കുന്നതെന്നാണ് പോലീസ് കരുതുന്നത്. രാഹുലിനൊപ്പം കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫും ഉണ്ടെന്നും സൂചനയുണ്ട്. രാഹുല്‍ പാലക്കാടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

















