FeaturedFlashKeralaNewsSocial

അനാഥരായ 540ലധികം മനോരോഗികൾക്ക് ആശ്രയമായ പാലാ മരിയ സദനം വൻ സാമ്പത്തിക പ്രതിസന്ധിയിൽ; പിടിച്ചുനിൽപ്പിനായി സുമനസ്സുകളുടെ സഹായം തേടി സന്തോഷ് മരിയ സദനം: വിശദാംശങ്ങൾ വായിക്കാം.

അനാഥരും, മനോരോഗികളുമായ ആളുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ 1998-ൽ സ്ഥാപിതമായ പ്രസ്ഥാനമാണ് പാലാ മരിയസദനം. ഇന്ന് മരിയസദനത്തിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 540ലേറെ ആളുകൾ അധിവസിക്കുന്നു. മനോരോഗികൾ കൂടിയായ അന്തേവാസികളുടെ താമസവും ഭക്ഷണവും ചികിത്സയും അടക്കം പ്രതിമാസം 25 ലക്ഷത്തിലധികം രൂപയാണ് ഈ സ്ഥാപനത്തിന് ആവശ്യമായി വരുന്നത്.

അശരണരെയും ആലംബഹീനരെയും സംരക്ഷിക്കുവാൻ ജീവിതനിയോഗം ഏറ്റെടുത്ത് മുന്നോട്ടുപോകുന്ന സന്തോഷ് മരിയസദനം ഇന്ന് വലിയ കടബാധ്യതയുടെ നടുവിലാണ്. രണ്ടു കോടി രൂപയിൽ അധികം കടമാണ് ഈ സ്ഥാപനത്തിന് ഇന്നുള്ളത്. അദ്ദേഹത്തിന് ഒരു തളർച്ചയോ, ഇടർച്ചയോ സംഭവിച്ചാൽ അനാഥരാക്കപ്പെടുന്നത് ആരോരുമില്ലാത്ത 540ൽ അധികം മനോരോഗികളായ അന്തേവാസികളാണ്. ഇത് സംഭവിക്കാതിരിക്കാൻ മനുഷ്യത്വമുള്ള ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട്. മനുഷ്യ സ്നേഹത്തിൻറെ വലിയ മാതൃകയായ മരിയ സദനത്തിന് വേണ്ടി നിങ്ങളാൽ ധനസഹായങ്ങൾ ചുവടെയുള്ള അക്കൗണ്ടിലേക്ക് ലഭ്യമാക്കാവുന്നതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

Account Details of MARIYASADANAM

  • Name : Mariyasadanam
  • Bank Name: Axis bank Palai
  • Account no. : 924010055769697
  • Ifsc code : UTIB0000616
  • Swift code : AXISINBB051

മരിയ സദനം എന്ന സ്ഥാപനത്തെ കുറിച്ച് അറിയാൻ ചുവടെയുള്ള വീഡിയോ കാണാം:

സന്തോഷ് മരിയ സദനം പങ്കുവെക്കുന്ന അഭ്യർത്ഥനയുടെ പൂർണ്ണരൂപം ചുവടെ വായിക്കുക

Date : 21-09-2024

പ്രിയ സുഹൃത്തേ,
അനാഥരും, മനോരോഗികളുമായ ആളുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ 1998-ൽ സ്ഥാപിതമായ പ്രസ്ഥാനമാണ് പാലാ മരിയസദനം. ഇപ്പോൾ മരിയസദനത്തിലും അനുബന്ധ സ്ഥാപനങ്ങളിലുമായി നിലവിൽ 540 ലേറെ ആളുകൾ വസിക്കുന്നു. അനുവദനീയമായതിന്‍റെ ഇരട്ടി സംഖ്യയാണിത്. ദിനംതോറും സ്ഥാപനത്തിൽ എത്തിച്ചേരുന്ന രോഗികളുടെയും അനാഥരുടെയും എണ്ണത്തിൽ വൻവർദ്ധനയാണ് മരിയസദനം ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം.
സന്മനസ്‌കരായ ആളുകളുടെ സഹായസഹകരണങ്ങൾ കൊണ്ടാണ് മരിയസദനം നിലനിൽക്കുന്നത്. ആളുകൾ അധികമാകുമ്പോൾ അവരെ സംരക്ഷിക്കാനുള്ള സ്ഥലപരിമിതികൾ പ്രധാന വെല്ലുവിളികൾ ആയി മാറുന്നു. ഇടപ്പാടിയിൽ 60 സെന്റും, പൂവരണിയിൽ ഒന്നര ഏക്കർ സ്ഥലവും സൗജന്യമായി ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ആളുകളെ പുനരധിവസിപ്പിക്കുന്നതിന് കെട്ടിടങ്ങൾ നിർമ്മിക്കുന്നത് വഴി 250 ആളുകളെ മാറ്റിപ്പാർപ്പിക്കുവാൻ കഴിയും, ഇതിന് ധനസഹായം ആവശ്യമാണ്. ഇത് ഉടൻ നടപ്പിലാക്കേണ്ടത് നമ്മുടെ മരിയ സദനത്തിന്റെ നിലനിൽപ്പിന് നിയമപരമായ ആവശ്യമായി ഇപ്പോൾ വന്നിരിക്കുന്നു.
നിലവിൽ രണ്ടു കോടി രൂപയുടെ കടബാധ്യത മരിയസദനത്തിനുണ്ട്. കൂടാതെ മരിയസദനത്തിൻ്റെ പ്രവർത്തനത്തിന് പ്രതിമാസം 25 ലക്ഷം രൂപാ ചിലവുണ്ട്. ഇത് പരിഹരിക്കുക എന്ന എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജനകീയ കൂട്ടായ്മകള്‍ നടത്തുകയുണ്ടായി.
ലോക മാനസിക ആരോഗ്യ ദിനമായ ഒക്ടോബർ 10-ന് മരിയസദനത്തിന് ആവശ്യമായ സാമ്പത്തിക സഹകരണം കഴിയുന്നത്ര സുമനസ്സുകളിൽ നിന്ന് സമാഹരിക്കുക എന്നത് ലക്ഷൃമാക്കി നമ്മുടെ മരിയ സദനത്തിന്റെ നിലനില്പിനും 540 ഓളം വരുന്ന ഇവിടുത്തെ ആളുകൾക്കും വേണ്ടി ഒക്ടോബർ 10 നടത്തുന്ന ധനസമാഹകരണ യജ്ഞത്തിൽ താങ്കളുടെയും, സുഹൃത്തുക്കളുടെയും സ്ഥാപങ്ങളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചു കൊണ്ട്,
സസ്നേഹം,
സന്തോഷ്‌ മരിയസദനം
Mob :9961404568.
Account Details of MARIYASADANAM
Name : Mariyasadanam
Bank Name: Axis bank Palai
Account no. : 924010055769697
Ifsc code : UTIB0000616
Swift code : AXISINBB051

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Welcome To Kerala Speaks !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക