റോഡില്‍ പൊടുന്നനേ രൂപപ്പെട്ട ഗർത്തത്തിലേക്ക് വീണ് വാട്ടർ ടാങ്കർ ലോറി. മഹാരാഷ്ട്രയിലെ പുണെയിലാണ് സംഭവം. പൂനെ മുൻസിപ്പാലിറ്റിയുടെ വാട്ടർ ടാങ്കറാണ് ഗർത്തത്തിലേക്ക് വീണത്.വാഹനത്തിന്റെ ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ലോറി തത്ക്ഷണം ഗർത്തത്തിലേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ടാങ്കർ കടന്നുപോകുമ്ബോള്‍ പ്രദേശത്ത് ഗർത്തം രൂപപ്പെടുന്നതും വാഹനത്തിന്റെ പിൻചക്രങ്ങള്‍ ചെളിവെള്ളം നിറഞ്ഞ വലിയ ഗർത്തത്തിലേക്ക് പതിക്കുന്നതും സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുൻഭാഗം മുങ്ങാതെ ഉയർന്നുനിന്നിരുന്നതിനാല്‍ ഡ്രൈവർ അതിവേഗം പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച്‌ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ അന്വേഷിച്ചുവരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക