സെലിബ്രിറ്റികളുടെ ഒരു മാസത്തെ ചെലവ് എത്രയായിരിക്കും? തനിക്ക് മാസം മൂന്നര ലക്ഷം വേണമെന്ന് മുൻപ് അഖില്‍ മാരാർ വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ഒരു മാസം ജീവിക്കാൻ തനിക്ക് ലക്ഷങ്ങളുടെ ആവശ്യമില്ലെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. തനിക്ക് വരുന്ന ഏകദേശ ചിലവ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ കുറിപ്പ് ഇങ്ങനെ

‘Dear Facebook family,എൻ്റെ ഒരു മാസത്തെ ചിലവ് ഏതാണ്ട് എത്ര വരും എന്ന ചോദ്യത്തിനുള്ള ഉത്തരം..ന്നാ പുടിച്ചോ..ഒരു മാസം suppose, shooting ഇല്ല എന്നും എഡിറ്റിംഗ്, ഗ്രാഫിക്സ്, മിക്സിംഗ്, ഓഡിയോ ജോലികള്‍ , script എഴുത്ത് ഒക്കെ വീട്ടില്‍ വെച്ച്‌ തന്നെ ചെയ്താല്‍, കാര്യമായി പുറത്ത് പോകുന്നില്ല എങ്കില്‍ ഒരു മാസത്തെ ചിലവ് ആവറേജ് കണക്കാണേ..

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1) ഒരു ദിവസം 65 gr average വെച്ച്‌ഒരു മാസത്തെക്കു ഉള്ള മഞ്ഞ ബസ്മതി അരി.. .. 2kg* RS 120… Rs..240 +ഏലക്കായി.. Rs 300 +

2) ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ബീൻസ്, തക്കാളി, ചെറിയ ഉള്ളി, വലിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി etc.. avg.. Rs..450 +

3) Current bill .. average 700 രൂപ for 2 month.. ഒരു മാസം.. Rs.. 350 +

4) ഗ്രാമ്പ്, പട്ട, തൈര് , ചപ്പും പൊതിയും, മഞ്ഞള്‍ പൊടി, സജീരകം .. averages Rs. 500 +

5) Steel Cut ഓട്സ്.. 1.5 kg * 240 /kg.. Rs..360 +

6) 1Kg അണ്ടി പരിപ്പ്…(വറു ക്കാത്തത്). 1300 Rs+

7) Moble recharge.. ഒരു വർഷത്തേക്ക് 3000 അടക്കും.. ആവറേജ് മാസ ചിലവ്.. Rs 250 +

8 ) 1 Kg ബദാം…1,000 +

9) ഉണക്ക കറുത്ത മുന്തിരി..ആവറേജ്.. 250 +

11) വാള്‍നട്ട്, ഈന്തപഴം .. avg.. Rs.. 400+

12) ആപ്പിള്‍, മാങ്ങ, നേന്ത്ര പഴം, ഓറഞ്ച്, മുന്തിരി, വത്തക്ക etc ave..Rs 1500 +

13) തേൻ…ആവറേജ് .. Rs 500 +

14) പാല്‍ ആവറേജ്.. Rs 450 +

15)സോപ്പ്, ചീപ്പ്, കണ്ണാടി, ബ്ലേഡ് … Rs 100 +

16) ചെറു പയർ, മമ്പയർ, കടല, ഉലുവ, പരിപ്പ് …avg Rs 400 +

17) stationary.. Rs 100 +

18) bus, train യാത്രാ, ഓട്ടോ ചിലവ്.. ആവറേജ് Rs 300 +.19) പശു നെയ്യ്.. ആവറേജ് Rs 250 +

19) മറ്റു കാണാ ചിലവ് Rs 100 +

ആകെ മൊത്തം ടോട്ടല്‍ .എനിക്ക് ഒരാള്‍ക്ക് മാത്രം . ഒരു മാസം ചിലവ്.. Average..Rs.9,400 .കൂട്ടുകാരുടെ ഇതുപോലുള്ള ഒരു മാസത്തെ ചിലവ് ഒരു രസത്തിന് കൂട്ടി നോക്കിയിട്ടുണ്ടോ ?

(വാല്‍ കഷ്ണം.. ഷൂട്ടിംഗ് ഉണ്ടാകുമ്പോള്‍ ഈ ചിലവില്‍ ചെറിയ വ്യത്യാസങ്ങള്‍ വരാം. )By Santhosh Pandit (ഉരുക്കൊന്നുമല്ല, മഹാ പാവമാ…)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക