കേരളത്തിലെ വാർത്താ ചാനല്‍ യുദ്ധത്തില്‍ പുതിയ ബാർക്ക് റേറ്റിങ്ങിലും ഏഷ്യാനെറ്റ് തന്നെ മുന്നില്‍. അതേസമയം കഴിഞ്ഞ തവണ 100.89 പോയിന്റ് ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ഇക്കുറി 93.74 പോയിന്റിലേക്ക് താഴ്ന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലെ പോലെ റിപ്പോര്‍ട്ടര്‍ ടിവി ഇത്തവണയും രണ്ടാം സ്ഥാനത്തും ശ്രീകണ്ഠന്‍ നായരുടെ ട്വന്റി ഫോര്‍ മൂന്നാമതുമാണ് തുടരുന്നത്.

കഴിഞ്ഞ ആഴ്ച 92.83 പോയിന്റോടെ രണ്ടാമത് നിന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെ പോയിന്റ് നില ഇക്കുറി 88.79 ആയാണ് കുറഞ്ഞിരിക്കുന്നത്. മൂന്നാമത് നില്‍ക്കുന്ന ട്വന്റി ഫോര്‍ ന്യൂസിന് കഴിഞ്ഞ ആഴ്ച 88.59 പോയിന്റായിരുന്നെങ്കില്‍ ഇത്തവണ 80.92 പോയിന്റാണുള്ളത്. പ്രേക്ഷകരുടെ പിന്തുണയില്‍ -7.12 പോയിന്റിന്റെ കുറവ് ഏഷ്യാനെറ്റിന് നേരിട്ടപ്പോള്‍ റിപ്പോര്‍ട്ടറിന് -4.04 ഉം ട്വന്റി ഫോര്‍ ന്യൂസിന് -7.67 ശതമാനം പ്രേക്ഷകരെയുമാണ് നഷ്ടമായിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മനോരമ ന്യൂസ് 44.37 പോയിന്റോടെ നാലാം സ്ഥാനത്തും മാതൃഭൂമി ന്യൂസ് 35.67 പോയിന്റോടെ അഞ്ചാം സ്ഥാനത്തുമാണ്.കൈരളി ന്യൂസ് 19.72 പോയിന്റോടെ ആറാം സ്ഥാനത്തും ജനം ടിവി 16.71 പോയിന്റോടെ ഏഴാമതും ന്യൂസ് 18, 15.65 പോയിന്റോടെ എട്ടാമതും മീഡിയാ വണ്‍ 10.94 പോയിന്റോടെ ഒമ്ബതാമതുമാണ് നില്‍ക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക