സാഹസികത ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. പ്രത്യേകിച്ചും ആണ്‍കുട്ടികള്‍ അക്കാര്യത്തില്‍ ഒരു പടി മുന്നില്‍ നില്‍ക്കും. എന്നാല്‍ സാഹസികത കാണിച്ച് പണി കിട്ടുമ്ബോഴോ? അത്തരത്തില്‍ ഒരു എട്ടിന്‍റെ പണി കിട്ടിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായി.
സാധാരണയായി നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ കുളിക്കാനായി കുളം ഉപയോഗിക്കുന്നവര്‍ പല തരം അഭ്യാസങ്ങള്‍ കാണിക്കാറുണ്ട്. രണ്ട് മലക്കം മറിച്ചില്‍ പിന്നെ വെള്ളത്തിലോട്ട് ഒരു ഊളിയിടല്‍. കുളക്കടവില്‍ കണ്ട് നില്‍ക്കുന്നവര്‍ക്ക് ഒരു കുളിര്. പിന്നാലെ ആവേശം. ശുഭം.
എന്നാല്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഒരു കുട്ടി വീട്ടിലെ സ്വിമിംഗ് പൂളില്‍ ബാക്ക്ഫ്ലിപ്പ് ചെയ്തത് കാണിക്കുന്നു. ദുരന്തപര്യവസാനമായിരുന്നു അതിന്‍റെ ഒടുവില്‍ സംഭവിച്ചത്. അമേരിക്കാസ് ഗോട്ട് നോ ടാലന്‍റ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു ആണ്‍കുട്ടി വീട്ടിലെ സ്വിമ്മിംഗ് പൂളില്‍ ബാക്ക്ഫ്ലിപ്പ് ചെയ്യാനായി തയ്യാറെടുക്കുന്നത് കാണാം. പിന്നാലെ അവന്‍ പിന്നിലേക്ക് തലകുത്തി മറിയുന്നു.
ചാടുന്നതിനിടെ തല അമിതമായി വളച്ചതിനാല്‍ സ്വിമ്മിംഗ് പൂളിനും തറയ്ക്ക് പകരം ഘടിപ്പിച്ച മരപ്പലകള്‍ക്കും ഇടയിലേക്ക് അവന്‍റെ തല കുടുങ്ങിപ്പോകുന്നു. തല പുറത്തെടുക്കാനാകാതെ കുട്ടിയുടെ ശരീരം പൂളിലേക്ക് മറിയുന്നതിനിടെ വീഡിയോ അവസാനിക്കുന്നു. ആവേശകരമായി തുടങ്ങിയത് ഒടുവില്‍ ദുരന്തമായി പര്യവസാനിച്ചു.

















