പൊന്നാനിയില്‍ വീട്ടമ്മ പൊലീസുകാർക്കെതിരായി ലൈംഗിക ആരോപണം ഉന്നയിച്ച സംഭവത്തില്‍ സ്വകാര്യ ചാനലിനെതിരെ നടപടിക്കൊരുങ്ങി താനൂർ ഡിവൈഎസ്പി വി.വി ബെന്നി. സ്വകാര്യ ചാനലില്‍ വന്ന വാർത്ത വ്യാജമാണെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ബെന്നി പരാതി നല്‍കി.

തനിക്കെതിരെ നല്‍കിയ വാർത്ത മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചാനലിന് അദ്ദേഹം കത്ത് നല്‍കി. നീക്കം ചെയ്യാത്ത പക്ഷം കടുത്ത നടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. മുട്ടില്‍മരം മുറി കേസില്‍ കുറ്റപത്രം സമർപ്പിക്കുന്നത് തടയാനാണ് വീട്ടമ്മ തനിക്കെതിരെ വ്യാജ പരാതി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി നേരത്തെ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും അദ്ദേഹം പരാതി നല്‍കിയിരുന്നു. എസ്പി സുജിത് ദാസും, സിഐയും പീഡിപ്പിച്ചെന്നും ഡിവൈഎഎസ്പി വി.വി ബെന്നി മോശമായി പെരുമാറിയെന്നുമായിരുന്നു യുവതിയുടെ ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എമ്പാടും റിപ്പോർട്ട് ചെയ്യുന്ന മീ ടൂ കേസുകളുടെയും, ഭരണകക്ഷി എംഎൽഎ പി വി അൻവർ പോലീസ് സേനയ്ക്കെതിരെ നടത്തിയ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിൽ ചില ഗൂഡ ലക്ഷ്യങ്ങളോടെ മലയാളത്തിലെ ഒരു പ്രമുഖ വാർത്താ ചാനൽ ഈ പീഡന വാർത്ത ബിഗ് ബ്രേക്കിംഗ് ആയി പുറത്തുവിട്ടപ്പോഴേ പൊതുസമൂഹത്തിൽ ചില സംശയങ്ങൾ ഉയർന്നുവന്നിരുന്നു. മുട്ടിൽ മരം മുറി കേസിലെ പ്രതികൾ ഈ ചാനൽ സ്വന്തമാക്കിയത് ഈ അടുത്ത കാലത്താണ്. അതുകൊണ്ടുതന്നെ ചാനൽ മുതലാളിമാർ പ്രതികളായ കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ആണോ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ചാനലിൽ എക്സ്ക്ലൂസീവ് ആയി പീഡന ആരോപണം ഉയർന്നുവന്നത് എന്ന് സ്വാഭാവിക സംശയമാണ് ചർച്ചയായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക