തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ ടെലിവിഷന്‍ ചാനലുകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്നെങ്കിലും ബാര്‍ക്ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് നേരോടെ നിര്‍ഭയം ബഹുദൂരം മുന്നിലാണ്. ഇന്ന് പുറത്തുവന്ന 45-ാം ആഴ്ചയിലെ റേറ്റിംഗ് കണക്കുകള്‍ പ്രകാരം, 100 പോയിന്റ് നേടി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുമ്ബോള്‍ റിപ്പോര്‍ട്ടറിന് 78 പോയിന്റ് മാത്രം.
മലയാളികളുടെ ഏറ്റവും വിശ്വസ്ത വാര്‍ത്താ ചാനല്‍ ഏഷ്യാനെറ്റ് ന്യൂസാണെന്ന് ഈ ആഴ്ചയിലെ കണക്കുകളും അടിവരയിടുന്നു. രണ്ടും മൂന്നും സ്ഥാനത്തുള്ള മറ്റ് വാര്‍ത്താ ചാനലുകളേക്കാള്‍ വ്യക്തമായ മേധാവിത്വമാണ് ഏഷ്യാനെറ്റ് ന്യൂസിനുള്ളത്.പുതിയ ബാര്‍ക്ക് റേറ്റിംഗ് പ്രകാരം, മലയാളം വാര്‍ത്താ ചാനലുകളുടെ നിലവിലെ പോയിന്റ് നില ഇപ്രകാരമാണ്:
- ഏഷ്യാനെറ്റ് ന്യൂസ്: 100 പോയിന്റ്
- റിപ്പോര്‍ട്ടര്‍ ചാനല്‍: 78 പോയിന്റ്
- 24 ന്യൂസ്: 55 പോയിന്റ്
- മനോരമ ന്യൂസ്: 41 പോയിന്റ്
- മാതൃഭൂമി ന്യൂസ്: 32 പോയിന്റ്
- ന്യൂസ് മലയാളം 24ഃ7: 31 പോയിന്റ്
- ജനം ടിവി: 26 പോയിന്റ്
- കൈരളി ന്യൂസ് : 17 പോയിന്റ്
- ന്യൂസ് 18 കേരള: 12 പോയിന്റ്
രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിനേക്കാള്‍ 22 പോയിന്റും, മൂന്നാം സ്ഥാനത്തുള്ള 24 ന്യൂസിനേക്കാള്‍ 45 പോയിന്റുമാണ് ഏഷ്യാനെറ്റ് ന്യൂസിന് അധികമായി ലഭിച്ചിരിക്കുന്നത്.

















