ജപ്പാന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ജെ.എസ്.ടി) ഹൊകെയ്‌ഡോ സര്‍വകലാശാലയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘സകുറ’ സയന്‍സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് എട്ടു പേരെ തിരഞ്ഞെടുത്തു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളജുകളില്‍ നിന്നുമായിട്ടാണ് എട്ട് പേര്‍. കുട്ടത്തില്‍ ഒരു അധ്യാപകനും ഉണ്ട്.
ഡോ. കെ.പി. സുഹൈല്‍, അനീന ഹക്കിം, ആദ്ര സുനില്‍ (കാലിക്കറ്റ് സര്‍വകലാശാല), നിഹാല നസ്‌റിന്‍ (എം.ഇ.എസ് കല്ലടി കോളജ്), ഷാദിയ അമ്ബലത്ത് (മൗലാന കോളജ് ഓഫ് ഫാര്‍മസി പെരിന്തല്‍മണ്ണ),കെ. ഫിദ (ഫാറൂഖ് കോളജ്), കെ. അഫ്ര (പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി), ലഹന്‍ മണക്കടവന്‍ (എം.ഇ.എസ് കേവീയം കോളജ് വളാഞ്ചേരി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.ഹൊകെയ്‌ഡോ സര്‍വകലാശാല അസി. പ്രഫസര്‍ ഡോ. പി.കെ. ഹാഷിമിന്റെ നേതൃത്വത്തിലാണ് പരിപാടി. പ്രമുഖ ശാസ്ത്രജ്ഞന്മാരുടെ പ്രഭാഷണങ്ങള്‍, ലബോറട്ടറി സന്ദര്‍ശനങ്ങള്‍, ഗവേഷണ പദ്ധതികളെ അടുത്തറിയല്‍, സാംസ്‌കാരിക ആശയ വിനിമയം എന്നിവയെല്ലാം ഒരാഴ്ച നീളുന്ന പരിപാടിയുടെ ഭാഗമായിരിക്കും.
വാര്‍ത്തയോടുള്ള പ്രതികരണമായി ഇടതു സഹയാത്രികന്‍ ഭാസ്ക്കരൻ നായര്‍ അജയന്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘ഞങ്ങളിലുള്ളത് മാനവ രക്തം’ എന്ന തലക്കെട്ടിലാണ് പോസ്റ്റ്. എഴുതിയ കുറിപ്പിൽ കേരളത്തിൽ ലൗ ജിഹാദ് ആരോപണങ്ങളുമായി ബന്ധപ്പെട്ട ഉയർന്ന വിഷയങ്ങളും പരാമർശിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട എട്ട് ഡെലിഗേറ്റുകളിൽ ഏഴ് പേരും മുസ്ലിം നാമധാരികളും ഒരാൾ ഹൈന്ദവ നാമധാരിയുമാണ്. ഹൈന്ദവ നാമധാരിയായ കുട്ടിയുടെ പിതാവിനുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് ലൗ ജിഹാദ് പരാമർശം നടത്തിയിട്ടുള്ളത്.
തീർത്തും അപലപനീയമായ പരാമർശങ്ങൾ ഉൾപ്പെടുന്ന ഒരു പോസ്റ്റാണ് എങ്കിൽ കൂടിയും തിരഞ്ഞെടുക്കപ്പെട്ട ഡെലിഗേറ്റുകളിൽ മഹാഭൂരിപക്ഷവും ഒരു സമുദായത്തിൽ നിന്നും മാത്രമാകുന്നു എന്നതും ശ്രദ്ധിക്കപ്പെടേണ്ട ഒരു വിഷയമാണ് എന്ന് പറയാതെ വയ്യ. ഇതും സാമൂഹ്യമായി ചർച്ച ചെയ്യപ്പെടേണ്ടതാണ്. തീർത്തും മെറിറ്റ് അടിസ്ഥാനത്തിലാണ് ഡെലിഗേറ്റുകളെ തിരഞ്ഞെടുത്തത് എങ്കിൽ ഇത്തരം ഒരു ചർച്ച ഉയർന്നു വരുമ്പോൾ സുതാര്യമായ അത്തരം നടപടിക്രമങ്ങൾ വെളിപ്പെടുത്തി കൃത്യമായ മറുപടിയും നൽകേണ്ടതാണ്. കേരളത്തിലെ വിവിധ ജാതി മത വിഭാഗങ്ങൾക്കിടയിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത രീതിയിൽ ധ്രുവീകരണം ശക്തമാകുന്ന സാഹചര്യത്തിൽ ഇത്തരം തെരഞ്ഞെടുപ്പുകളിൽ ഏറെ ജാഗ്രത പുലർത്തേണ്ടതും നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പുവരുത്തേണ്ടതുമാണ്. ഇതുകൂടാതെ തന്നെ വിവാദം ഉണ്ടാക്കാൻ നടത്തുന്ന ശ്രമങ്ങൾ തിരിച്ചറിയുകയും അവർക്ക് കൃത്യമായ മറുപടി കൊടുക്കുകയും ചെയ്യാനുള്ള ഉത്തരവാദിത്വവും അധികാരികൾ പുലർത്തണം.
വിവാദ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ വായിക്കാം
ഞങ്ങളിലുള്ളത് മാനവ രക്തം ??? സക്കുറ ജപ്പാനിലെ ശാസ്ത്രപരിപാടിയി ലേക്ക് കേരളത്തിൽ നിന്ന് എട്ടു പേരെ തിരഞ്ഞെടുത്തു…
Posted by Bhaskaran Nair Ajayan on Monday, September 9, 2024

















