കേരളത്തിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരുന്നതായി റിപ്പോർട്ട്. എംപിയായ ഇദ്ദേഹം പാർട്ടിയില്‍ ചേരാൻ ബിജെപിയെ സമീപിച്ചെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാവ് പാർട്ടിയില്‍ ചേർന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അത് പാർടിയ്ക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

എംപി ആയ കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് എന്ന് മാത്രമേ വാർത്തയിൽ സൂചിപ്പിക്കുന്നുള്ളൂ. ബിജെപിയിലെ ഒരു വിഭാഗത്തിന് ഇയാൾ കടന്നുവരുന്നതിൽ എതിർപ്പുണ്ട് എന്നും വാർത്ത സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ആരാണ് ഈ നേതാവ് എന്ന് വ്യക്തമായ മറ്റു സൂചനകൾ ഒന്നും വാർത്തയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ വാർത്തയുടെ ചുവടുപിടിച്ച് രാഷ്ട്രീയ വൃത്തങ്ങളിൽ അഭ്യൂഹങ്ങൾ സജീവമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യൻ എക്സ്പ്രസ് വാർത്ത ചുവടെ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക