ബോണസിന്റെ പേരില്‍ ഗ്ലാമർ ഏറെയുള്ള സർക്കാർ ജോലിയാണ് ബീവറേജ് കോർപറേഷനിലേത്. ഉയർന്ന ബോണസ് നിരക്ക് കാരണം തന്നെ ഓരോ വിശേഷ അവസരങ്ങളില്‍ ബെവ്കോ വാർത്തകളില്‍ സ്ഥാനം പിടിക്കാറുമുണ്ട്. ഇത്തവണത്തെ ബോണസ് തുകയും ഇത്തരത്തില്‍ ജനശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.
ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസ് നല്‍കണമെന്നാണ് ബിവറേജസ് കോർപ്പറേഷൻ സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ജീവനക്കാർക്ക് ബോണസായി നല്‍കിയത് 90000 രൂപയായിരുന്നു എന്നോർക്കണം. അതായത് കണക്കു നോക്കി കഴിഞ്ഞാല്‍ കഴിഞ്ഞ വർഷത്തേക്കാള്‍ 10,000 രൂപ കൂടുതല്‍ ഇത്തവണ നല്‍കും
.അതേസമയം സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാൻസും പെൻഷൻകാരുടെ ഉത്സവബത്തയും ഇന്ന് മുതലാണ് വിതരണം ചെയ്യുക. ബോണസ് 4,000 രൂപയാണ് നല്‍കുക. ഉത്സവബത്ത 2,750 രൂപയും ലഭിക്കും. പെൻഷൻകാർക്ക് 1,000 രൂപയാണു ലഭിക്കുക എന്നും വിവരമുണ്ട്. 37,129 രൂപയോ അതില്‍ കുറവോ ആകെ ശമ്ബളം വാങ്ങുന്നവർക്കാണ് 4,000 രൂപയുടെ ബോണസ് ലഭിക്കാൻ അർഹതയുള്ളത്. ബാക്കിയുള്ളവർക്ക് ഉത്സവബത്ത ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ലോട്ടറി ഏജന്റുമാർക്കും വില്‍പനക്കാർക്കും ഉത്സവബത്തയായി 7,000 രൂപ നല്‍കാനും തീരുമാനം ഉണ്ട്. പെൻഷൻകാർക്ക് 2,500 രൂപ നല്‍കും. കഴിഞ്ഞ വർഷം യഥാക്രമം 6,000 രൂപയും 2,000 രൂപയുമായിരുന്നു നല്‍കിയിരുന്നത്. ഈ തുക ഉയർത്തിയാണ് ഇത്തവണ നല്‍കുന്നത്. 35,600 ഏജന്റുമാർക്കും 7,009 പെൻഷൻകാർക്കുമാണു ലഭിക്കുന്നത്. കശുവണ്ടി തൊഴിലാളികള്‍ക്ക് 20% ബോണസ് ലഭിക്കും. കൂടാതെ 10,500 രൂപ അഡ്വാൻസും നല്‍കാൻ തീരുമാനം ഉണ്ട്. മാസ ശമ്ബളക്കാരായ ജീവനക്കാർക്ക് 3 മാസത്തെ ശമ്ബളത്തിനു തൂല്യമായ തുക അഡ്വാൻസായി നല്‍കാനാണ് ഉത്തരവുള്ളത്.
സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള ജീവനക്കാർക്കും അധ്യാപകർക്കും ഇത്തവണ 4,000 രൂപയാണ് ഓണം ബോണസായി ലഭിക്കുന്നത്. ബോണസിന് അർഹതയില്ലാത്ത കണ്ടീജൻ്റ് ജീവിനക്കാർ, കരാർ-സ്കീം തൊഴിലാളികള്‍ എന്നിവർക്ക് 2750 രൂപ ഉത്സവബത്തയായും സംസ്ഥാന സർക്കാർ നല്‍കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചിരുന്നു.സർക്കാർ സാമ്ബത്തിക ഞെരുക്കത്തിലാണെങ്കിലും കഴിഞ്ഞ വർഷം നല്‍കിയ എല്ലാ ആനുകല്യങ്ങളും ഇത്തണവയും ലഭ്യമാക്കിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരമുള്ളവർക്കും പ്രത്യേക ഉത്സവ ബത്ത ലഭിക്കുന്നതാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

















