വാരണം ആയിരം എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് സമീറ റെഡ്ഡി. സിനിമയില്‍നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ നടി സജീവമാണ്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഒരു ദിവസം ഷോപ്പിങ്ങിന് ചെലവഴിച്ച തുക എത്രയാണെന്ന് താരം വെളിപ്പെടുത്തി. താരത്തിന്റെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

ഒരു ദിവസം ഷോപ്പിങ്ങിന് സമീറ ചെലവഴിച്ച ഏറ്റവും ഉയര്ന്ന തുക എത്രയാണെന്നാണ് അവതാരക ചോദിച്ചത്. ഇതിനു മറുപടിയായാണ് ദുബായ് മാളില്‍ 23 ലക്ഷം ചെലവഴിച്ചതിനെക്കുറിച്ച്‌ സമീറ പറഞ്ഞത്. ഷോപ്പിങ് മാളുകളിലെ സ്റ്റോറുകളില് സാധനങ്ങള് തിരഞ്ഞെടുക്കാൻ സഹായിക്കുന്ന പേഴ്സണല് ഷോപ്പറാണ് ഇത്രയും വലിയ തുക ചെലവാക്കാൻ കാരണമായതെന്നും നടി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോള്‍ ഷോപ്പിങ്ങിന് പോകുമ്ബോള്‍ അത്തരക്കാരില്‍നിന്നും അകലം പാലിക്കാറുണ്ടെന്നും സമീറ വ്യക്തമാക്കി. ജീവിതത്തിൽ നേരത്തെ റിട്ടയർമെന്റ് ആഗ്രഹിക്കുന്നവര്ക്ക് ഏറ്റവും അനുയോജ്യമായ പദ്ധതി എസ്ഐപി (സിസ്റ്റമാറ്റിക് ഇന്വെസ്റ്റ്മെന്റ് പ്ലാൻ) ആണെന്നും സമീറ അഭിമുഖത്തില്‍ പറയുന്നുണ്ട്. മാസം 500 രൂപ നിക്ഷേപിച്ചാല്‍ പോലും ഗുണകരമാണെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക