മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥൻ കടലില്‍ ചാടി ആത്മഹത്യ ചെയ്തു. സ്വകാര്യ ബാങ്കില്‍ അസോസിയേറ്റ് വൈസ് പ്രസിഡന്റായ അലക്സ് റെജിയാണ് മരിച്ചത്.ജോലിയിലെ സമ്മർദ്ദം മൂലമാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നിലവില്‍ പുനെയിലാണ് അലക്സും കുടുംബവും താമസിക്കുന്നത്.

തിങ്കളാഴ്ച ബാങ്കില്‍ നടന്ന മീറ്റിംഗില്‍ പങ്കെടുത്ത ശേഷമാണ് അലക്സ് ആത്മഹത്യ ചെയ്തത്. മീറ്റിംഗിന് ശേഷം ഓഫീസിന് പുറത്തിറങ്ങിയ അലക്സ് കടല്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മേലുദ്യോഗസ്ഥരില്‍ നിന്നുള്ള സമ്മർദ്ദമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓഫീസില്‍ നിന്ന് സമ്മർദ്ദം ഉണ്ടായിരുന്നതായി അലക്സിന്റെ ഭാര്യ ബെൻസി ബാബു പ്രതികരിച്ചു. മരണത്തിന് ശേഷവും ഓഫീസില്‍ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും ബെൻസി പറഞ്ഞു. ബാങ്കിനെതിരെ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് കുടുംബം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക