
കക്കയം ഡാം റിസർവോയറില്‍ കടുവയെ കണ്ടെത്തി. നീന്തിപ്പോകുന്ന കടുവയുടെ ദൃശ്യം ബോട്ടില്‍ സഞ്ചരിക്കുകയായിരുന്ന വിനോദ സഞ്ചാരികളാണ് പകർത്തിയത്. കഴിഞ്ഞ ആഴ്ച പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
റിസർവോയറിന്റെ പരിസരത്ത് കടുവയെ കാണുന്നത് ഇതാദ്യമായാണ്. കടുവയെ കണ്ടതോടെ വനംവകുപ്പ് റിസർവോയർ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. വീഡിയോ ചുവടെ കാണാം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group