
വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഉബൈദിന് വീണ്ടും നിയമനം നല്‍കി. കാപ്പ അഡ്വൈസറി ബോർഡ് ചെയർമാൻ ആക്കിയാണ് പുതിയ നിയമനം. നേരത്തെ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അപ്പലറ്റ് ട്രിബ്യൂണല്‍ ചെയർമാനായിരുന്നു.
ലാവലിൻ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി ഉത്തരവ് ശരിവെച്ചത് ജസ്റ്റിസ് പി. ഉബൈദ് ആയിരുന്നു. 2019 സെപ്റ്റംബറിലാണ് ഹൈക്കോടതിയില്‍ നിന്ന് ജസ്റ്റിസ് ഉബൈദ് വിരമിച്ചത്.പൊതുമേഖല സ്ഥാപനത്തിലെ ജീവനക്കാർക്ക് മുൻവർഷത്തേതിന് സമാനമായ ബോണസ് നല്‍കാനും ഇന്നത്തെ മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക