സുഹൃത്തുക്കളായ മലയാളി യുവതിയും യുവാവും ചെന്നൈയില്‍ സബർബൻ തീവണ്ടി തട്ടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃ-ശിശുസംരക്ഷണ കേന്ദ്രം ജീവനക്കാരൻ കോഴിക്കോട് തറോല്‍ അമ്ബലക്കോത്ത് ടി. മോഹൻദാസിന്റെ മകള്‍ ടി. ഐശ്വര്യയും (28) പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം രാമപുരത്ത് കിഴക്കേതില്‍ സുബൈറിന്റെ മകൻ മുഹമ്മദ് ഷെരീഫുമാണ്(35) മരിച്ചത്.

ചൊവ്വാഴ്ച രാത്രിയില്‍ ചെന്നൈ ഗുഡുവാഞ്ചേരിക്കു സമീപം റെയില്‍വേ ട്രാക്കിലൂടെ ഒരുമിച്ച്‌ നടന്നുപോകുമ്ബോഴായിരുന്നു അപകടം. ചെന്നൈ ബീച്ച്‌ ഭാഗത്തേക്ക് പോകുകയായിരുന്ന വണ്ടി തട്ടുകയായിരുന്നു. ഷെരീഫ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഐശ്വര്യ ചികിത്സയ്ക്കിടെ മരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജോലി തേടി കുറച്ചുദിവസം മുൻപാണ് ഇരുവരും കേരളത്തില്‍ നിന്ന് എത്തിയതെന്ന് പോലീസ് പറഞ്ഞു. ഗുഡുവാഞ്ചേരിയിലുള്ള സുഹൃത്തിനെ കാണാൻ പോകുമ്ബോഴായിരുന്നു അപകടം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക