വൈദ്യുതി നിരക്ക് വർദ്ധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി സമർപ്പിച്ച അപേക്ഷയില്‍ റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി . ആദ്യ തെളിവെടുപ്പ് നടന്ന കോഴിക്കോട് ജില്ലയില്‍ ബില്‍ വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആയിരത്തിലേറെ പേരാണ് എത്തിയത്. വിവിധ ചാർജുകളക്ക് പുറമേ ‘സമ്മർ ചാർജ് ‘ കൂടി ഈടാക്കാനുള്ള കെ.എസ്.ഇ.ബി നീക്കത്തിനെതിരെ പ്രതിഷേധവുമായി ജനം ഒഴുകിയെത്തിയത് . ജനത്തിരക്ക് മൂലം റെഗുലേറ്ററി കമ്മീഷന് നിശ്ചയിച്ച വേദി പോലും മാറ്റേണ്ടി വന്നതായാണ് റിപ്പോർട്ട് .
കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ നാലിടത്തായാണ് റെഗുലേറ്ററി കമ്മീഷൻ ജനങ്ങളുടെ അഭിപ്രായം തേടാൻ നിശ്ചയിച്ചിരുന്നത്. ഇതില്‍ ആദ്യത്തേതാണ് ചൊവ്വാഴ്ച കോഴിക്കോട് നടന്നത്. ഇന്ധന സർചാർജിന് പുറമേ, ‘സമ്മർചാർജ്’ കൂടി ജനങ്ങളുടെ കയ്യില്‍ നിന്ന് ഇടാക്കാനുള്ള നടപടിയുടെ ഭാഗമായി കെഎസ്‌ഇബി റെഗുലേറ്ററി കമ്മീഷൻ മുൻപാകെ അപേക്ഷ സമർപ്പിച്ചിരുന്നു. ജനങ്ങള്‍ക്ക്ഇ ഇരുട്ടടിയായി മാറാവുന്ന ഈ നീക്കത്തിന് മുന്നോടിയായായാണ് റെഗുലേറ്ററി കമ്മീഷൻ ജനങ്ങളെ കാണാൻ തീരുമാനിച്ചത്.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലായിരുന്നു റെഗുലേറ്ററി കമ്മീഷൻ പരിപാടി നിശ്ചയിച്ചത്. ഏകദേശം 50 പേരെ മാത്രം പ്രതീക്ഷിച്ച് തുടങ്ങിയ പരിപാടിയിലേക്ക് പക്ഷേ ജനം ഒഴുകുകയായിരുന്നു. 1500ലേറെ ആളുകൾ എത്തിയതോടെ വേദി മാറ്റിയാണ് റെഗുലേറ്ററി കമ്മീഷൻ ജനങ്ങളുടെ ആവലാതി കേട്ടത്. ജനങ്ങളുടെ പ്രതിഷേധം ശക്തമായി ഉയരുന്നതോടെ കെഎസ്‌ഇബിയും സർക്കാരും ചാർജ് വർധനയില്‍ നിന്ന് പുറകോട്ട് പോകുമോ എന്നാണ് ഇനി അറിയേണ്ടത്.
വിവിധ ഉപഭോക്തൃസംഘടനകളും അഡ്വ. വിനോദ് മാത്യു വില്‍സനെ പോലെയുള്ള വ്ലോഗർമാരും ജനം പ്രതിഷേധിക്കണം എന്ന തരത്തില്‍ നേരത്തെ പ്രചാരണം നടത്തിയിരുന്നു. ഇതിന്റെ ഫലമായാണ് ജനം കൂടുതലായി എത്തിയത്. സമൂഹമാധ്യമങ്ങൾക്ക് അപ്പുറം പൊതുവേദിയിലേക്ക് പ്രതിഷേധം എത്തിയതോടെ കെഎസ്ഇബിയും ആശങ്കയിലാണ്.
അതേ സമയം, അടുത്ത തെളിവെടുപ്പുകൾ മൂന്ന് ദിവസങ്ങളിലായി നടക്കും. ഇന്ന്, ബുധനാഴ്ച, പാലക്കാട് തെളിവെടുപ്പ് നടക്കുന്നുണ്ട്. പാലക്കാട് ജില്ല പഞ്ചായത്ത്ഹാ ഹാളിലാണ്റെ റെഗുലേറ്ററി കമ്മീഷന്റെ തെളിവെടുപ്പ് നടക്കുന്നത്. നാളെ, വ്യാഴാഴ്ച എറണാകുളം കോർപറേഷൻ ടൗണ്‍ളഹാളിലും 11ന് തിരുവനന്തപുരത്തും തെളിവെടുപ്പ് നടക്കും. തിരുവനന്തപുരം പി.എം.ജിയിലെ പ്രിയദർശിനി പ്ലാനറ്റേറിയം കോണ്‍ഫറൻസ് ഹാളിലാണ് കമ്മീഷൻ ജനങ്ങളെ കാണുക

















