സംസ്ഥാനത്തെ പോലീസ് സേനയിലെ ഉന്നതരെക്കുറിച്ചുള്ള പി.വി. അൻവർ എം.എല്‍.എ.യുടെ വെളിപ്പെടുത്തലുകളില്‍ വെട്ടിലായി ആഭ്യന്തരവകുപ്പ്.എം.ആർ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണംവരെ എം.എല്‍.എ. ഉന്നയിച്ചെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിക്കാൻ ബന്ധപ്പെട്ടവരാരും തയ്യാറായിട്ടില്ല.ശാസ്തമംഗലത്തെ അദ്ദേഹത്തിന്റെ വസതിയിലാണ് എ.ഡി.ജി.പി. നിലവിലുള്ളത്. എന്നാല്‍, ഇവിടെ വെച്ച്‌ പ്രതികരിക്കാൻ സാധ്യതയില്ലെന്നാണ് ലഭിക്കുന്നവിവരം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചേക്കുമെന്നും വിവരമുണ്ട്.

അൻവർ എം.എല്‍.എയുടെ പ്രതിഷേധവും മുൻ മലപ്പുറം എസ്.പിയുടെ ആദ്യ ഓഡിയോയും പുറത്തുവന്നതിന് ശേഷം എ.ഡി.ജി.പി. മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് എ.ഡി.ജി.പി.യെ അങ്ങേയറ്റം പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുമായി എം.എല്‍.എ. രംഗത്തെത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എം.ആർ അജിത് കുമാറിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകും. എനിക്ക് തോന്നിയത് അതാണ്. അദ്ദേഹം ചെയ്ത് കൂട്ടിയ കാര്യങ്ങള്‍, ആ ലെവലിലേക്ക് പോകണമെങ്കില്‍ ദാവൂദ് ഇബ്രാഹിമിനെപ്പോലെയുള്ളവരുടെ ജീവചരിത്രം പഠിച്ചവനെ സാധിക്കൂ. അജിത് കുമാർ ഒരു അസിസ്റ്റന്റിനെ വെച്ചിട്ടുണ്ട്. ഒരു പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട് സൈബർ സെല്ലില്‍. എല്ലാ മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും ഫോണ്‍കോള്‍ ചോർത്താനാണെന്നും പിവി അൻവർ പറഞ്ഞു.

എം.ആർ. അജിത് കുമാറും സുജിത് ദാസുമടക്കം ചെയ്യുന്ന കാര്യങ്ങളുടെ പഴി മുഖ്യമന്ത്രിക്കാണെന്നാണ് അൻവർ പറഞ്ഞത്. വിശ്വസ്തർ കിണറുകുഴിച്ച്‌ വെച്ചിരിക്കുന്നു. ഇത്രയും കള്ളത്തരം നടക്കുന്നു. വിശ്വസിച്ച്‌ ഏല്‍പിച്ചത് പി. ശശിയെയാണ്. അദ്ദേഹം പരാജയപ്പെട്ടുവെന്നും എം.എല്‍.എ ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക