ലൈംഗികാതിക്രമ കേസില്‍ നടൻ സിദ്ദിഖിനെതിരെ നിർണായക തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം. സിദ്ദിഖും യുവനടിയും ഒരേ ഹോട്ടലില്‍ ഉണ്ടായിരുന്നതിന് തെളിവ് ലഭിച്ചു. ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണസംഘം.

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ രജിസ്റ്ററില്‍ ഇരുവരുടെയും പേരുകള്‍ ഉണ്ട്. സിദ്ദിഖിനെ കാണാൻ നടി ഹോട്ടലില്‍ വന്നു, റിസപ്ഷനിലെ രജിസ്റ്ററില്‍ പേരെഴുതി ഒപ്പുവെച്ചാണ് നടി മുറിയിലെത്തിയത്. ഒന്നാം നിലയിലെ മുറിയിലാണ് സിദ്ദിഖുണ്ടായിരുന്നത്. ഈ മുറിയില്‍ വച്ചാണ് പീഡിപ്പിക്കപ്പെട്ടതെന്ന് നടി മൊഴി നല്‍കി. സിദ്ദിഖ് ആവശ്യപ്പെട്ട പ്രകാരമാണ് മുറിയിലെത്തിയത് എന്നും നടിയുടെ മൊഴിയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2016ലായിരുന്നു കേസിനാസ്പദമായ സംഭവം. സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ ശേഷമാണ് നടി ഹോട്ടലില്‍ എത്തിയതെന്ന് മൊഴി നല്‍കിയിരിക്കുന്നതിനാല്‍ തിയേറ്ററില്‍ നിന്നുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കും. സിനിമാ ചർച്ചയ്‌ക്ക് വേണ്ടിയെന്ന് പറഞ്ഞാണ് സിദ്ദിഖ് മുറിയിലേക്ക് വിളിപ്പിച്ചതെന്ന് യുവനടി നല്‍കിയ പരാതിയില്‍ പറയുന്നു. ചർച്ചയ്‌ക്കായി ഹോട്ടല്‍ റൂമില്‍ എത്തിയപ്പോഴായിരുന്നു സിദ്ദിഖ് തന്നെ ക്രൂരമായി പീഡിപ്പിച്ചതെന്നും നടിയുടെ മൊഴിയുണ്ട്.

പീഡിപ്പിക്കപ്പെട്ട വിവരം താൻ മാതാപിതാക്കളോട് പറഞ്ഞിരുന്നെന്നും നടി അറിയിച്ചു. ഈ സാഹചര്യത്തില്‍ നടിയുടെ രക്ഷിതാക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.തിരുവനന്തപുരം നിള തിയേറ്ററിലെ പ്രിവ്യൂ ഷോയ്‌ക്ക് ശേഷമായിരുന്നു നടൻ സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് ആരോപണം. പ്രിവ്യൂ ഷോയില്‍ നടിയും സിദ്ദിഖും ഒപ്പം ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് ഉച്ചയ്‌ക്ക് ശേഷം പരാതിക്കാരിയുടെ രഹസ്യമൊഴി (164 മൊഴി) രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞാൽ താമസം വിന സിദ്ദിഖിന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തുമെന്ന് സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. അതേസമയം സിദ്ദിഖ് എറണാകുളത്ത് അഭിഭാഷകരമായി ചർച്ചകൾ നടത്തുന്നു എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക