ഇന്നലെ ആദരിച്ച ഒരാള്‍ക്ക് ഇന്ന് ആദരാഞ്ജലി നേരേണ്ടി വരുമെന്ന് ആർക്കെങ്കിലും ചിന്തിക്കാനാകുമോ? എന്നാല്‍ അത്തരത്തിലൊരു അനുഭവം പങ്കുവെക്കുന്ന കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. രംഗബോധമില്ലാത്ത കോമാളിയായി മരണം കടന്നുവന്ന നൊമ്ബരമാണ് കുറിപ്പിലുള്ളത്.
വർഷങ്ങളായി പാലായിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവർക്ക് പാല്‍പ്പായസം വിതരണത്തിനായി പാകം ചെയ്യുന്ന വ്യക്തിയാണ് ബിനു കണ്ടത്തില്‍ എന്ന മുരിക്കുപ്പുഴക്കാരൻ. ഇന്നലെ (തിങ്കളാഴ്ച്ച) നാളെടുങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചപ്പോല്‍ പതിവ് തെറ്റിക്കാതെ ബിനുവും കൂട്ടാളി മണിയും പായസമധുരം വിളമ്ബി. ഇരുവരെയും മുരിക്കുംപുഴ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഇന്നലെ ആദരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ആദരവിന് പിന്നാലെ ആദരാജ്ഞലി നേരേണ്ടി വരുമെന്ന് ഒരിക്കലും ആരും കരുതിയില്ല. ഇനി ശ്രീകൃഷ്ണ ജയന്തിക്ക് പായസമധുരം വിളമ്ബാൻ ബിനു ഇല്ല. ഇന്നലെ ആദരം ലഭിച്ച ബിനു കണ്ടത്തില്‍ എന്ന വ്യക്തി ഇന്ന് രാവിലെയായപ്പോള്‍ മരണപ്പെട്ടു.
‘ഇന്നലെ ആദരം ഇന്ന് ആദരാഞ്ജലികള്‍’, എന്ന് തുടങ്ങുന്ന കുറിപ്പാണ് പാലാ സേവാഭാരതി പങ്കുവെക്കുന്നത്.
ഇന്നലെ ആദരം ഇന്ന് ആദരാഞ്ജലികള്‍
*ഇന്നലെ ആദരം ഇന്ന് ആദരാഞ്ജലികൾ* പാലാ നഗരത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷവും ഘോഷയാത്രയും അവസാനിക്കുന്നത് മുരിക്കുംപുഴ…
Posted by Sevabharathi Pala on Tuesday, August 27, 2024
പാലാ നഗരത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷവും ഘോഷയാത്രയും അവസാനിക്കുന്നത് മുരിക്കുംപുഴ ക്ഷേത്രത്തിലാണ്. അവിടെ എത്തുന്ന നൂറ് കണക്കിന് ബാലിക ബാലന്മാർക്കും അതില്‍ ഏറെ വരുന്ന ഭക്തജനങ്ങള്‍ക്കും ആഘോഷ സമിതി വിതരണം ചെയ്യുന്നത് ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട പാല്‍പായസം തന്നെയാണ്

















