കേരള പൊലീസില്‍ പരാതി നല്‍കാൻ സ്റ്റേഷനില്‍ പോകണം എന്നില്ലെന്ന് എത്ര പേർക്ക് അറിയാം? ഓണ്‍ലൈൻ ആയി കേരള പൊലീസിലും പരാതി സമർപ്പിക്കാൻ സംവിധാനം ഉണ്ട്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയാണ് പരാതി നല്‍കാൻ കഴിയുക. പ്ലെയ്സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാൻ കഴിയും.

ഈ ആപ്പിലൂടെ പൊലീസ് സ്റ്റേഷൻ മുതല്‍ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നല്‍കുവാൻ കഴിയും.സാധാരണക്കാര്‍ക്ക് വളരെയെളുപ്പം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. മൊബൈല്‍ നമ്ബർ ഉപയോഗിച്ചാണ് പോല്‍ ആപ്പില്‍ രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്ത് കഴിഞ്ഞാല്‍ പരാതി സമർപ്പിക്കാനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈല്‍ നമ്ബർ, ആധാർ നമ്ബർ, പൂർണ മേല്‍വിലാസം എന്നിവ നല്‍കി ആദ്യ പേജിലെ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിന് ശേഷം പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പൊലീസ് സ്റ്റേഷൻ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്‌ട് ചെയ്യണം. ഈ പേജ് പൂരിപ്പിക്കുമ്ബോള്‍ പരാതിക്ക് ആവശ്യമായ രേഖകള്‍ കയ്യില്‍ ഉണ്ടെങ്കില്‍ അതും അപ്ലോഡ് ചെയ്യാൻ സാധിക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക