രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ വെല്ലുവിളിക്കുന്ന ചാറ്റുകൾ പുറത്ത്. തനിക്കെതിരെ നിന്നവർക്ക് അതേ നാണയത്തില്‍ തിരിച്ചുകൊടുക്കുമെന്നാണ് രാഹുലിന്റെ വെല്ലുവിളി. പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട. എല്ലാം തീർന്ന് നില്‍ക്കുന്ന ഒരാളെയാണോ പേടിപ്പിക്കുന്നതെന്നും നീ എന്ത് ചെയ്താലും ഞാൻ താങ്ങും ബട്ട് നീ താങ്ങില്ലെന്നും രാഹുലിൻ്റെ സന്ദേശത്തിൽ ഉണ്ട്.

തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും എതിരെ അതേ നാണയത്തില്‍ തിരിച്ചുകൊടുക്കും. കുറ്റസമ്മതം നടത്താൻ ആണ് തിരുമാനം. അങ്ങനെ ഞാൻ മാത്രം മോശം ആകുന്ന പരിപാടി നടക്കില്ല. ഞാൻ എല്ലാത്തിന്റെയും എക്സ്ട്രീം കഴിഞ്ഞു നില്‍ക്കുകയാണ്. ഒരുമാസം മുന്നേ ആയിരുന്നു ഇതൊക്കെ എങ്കില്‍ ഞാൻ മൈൻഡ് ചെയ്യുമായിരുന്നു. ഇമേജ് തിരിച്ചു പിടിക്കല്‍ ഒന്നുമല്ല മോളെ. അതൊക്കെ നിന്റെ തോന്നല്‍ ആണ്. ഇനി ഞാൻ ഒന്നും സറണ്ടർ ചെയ്യില്ല എന്ന തീരുമാനം ഉണ്ട്. നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാൻ ചെയ്യും. നീ ചെയ്യുന്നത് ഞാൻ താങ്ങും ബട്ട് നീ താങ്ങില്ല, എന്നും രാഹുലിൻ്റെ മുന്നറിയിപ്പ് സന്ദേശം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“നാട്ടില്‍ വന്നാല്‍ കുറെ ആളുകളുമായി ഞാൻ നിന്റെ വീട്ടില്‍ വരും ദാറ്റ്സ് ആള്‍. അല്ലാതെ ഇങ്ങോട്ടുള്ള ഭീഷണി വേണ്ട. എന്ത് പറഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല. ആകെ ഇപ്പോ ഇല്ലാത്തതും നീ ഇപ്പോ എക്സ്ട്രാ ചെയ്യും എന്ന് പറയുന്നതും കേസ് കൊടുക്കല്‍ ആണ്. ഈ കേസ് കോർട്ടില്‍ വരുമ്ബോ ഉള്ള അവസ്ഥ നിനക്ക് അറിയാമല്ലോ. അതില്‍ പ്രത്യേകിച്ച്‌ ഒന്നുമില്ല. അപ്പോ നീ അതൊക്കെ കഴിഞ്ഞിട്ട് വാ, എന്നിട്ട് നീ നന്നായി ജീവിക്കണെ. ആരെയാ പേടിപ്പിക്കുന്നേ എല്ലാം തീർന്ന് നില്‍ക്കുന്ന ഒരാളെ നീ പേടിപ്പിക്കുന്നോ?” നീ പ്രസ്മീറ്റ് നടത്തെന്നും രാഹുലിൻ്റെ വെല്ലുവിളി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക