തൃശൂരില്‍ നിന്നും വിജയിച്ച്‌ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി മുന്‍ സന്തതസഹചാരി. മന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി തന്നില്‍ നിന്നും അകന്നുവെന്നാണ് അദേഹത്തിന്റെ കൂടെ നിഴല്‍പോലെ ഉണ്ടായിരുന്ന പാലാ സ്വദേശിയായ ബിജു പുളിക്കക്കണ്ടം ആരോപിക്കുന്നത്. തന്റെ ഫേസ്ബുക്കിലൂടെയാണ് അദേഹം ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.

സുരേഷ് ഗോപി സജീവ രാഷ്ട്രീയത്തിൽ എത്തുന്നതിനും വർഷങ്ങൾക്കു മുമ്പ് തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള ആത്മബന്ധം. പിന്നീട് രാഷ്ട്രീയത്തിൽ സജീവമായപ്പോഴും സുരേഷ് ഗോപിക്കൊപ്പം ഒരു സഹോദരനെ പോലെ വിശ്വസ്തനായി ബിജു ഉണ്ടായിരുന്നു. മാധ്യമപ്രവർത്തകയെ അവഹേളിച്ചു എന്ന വിവാദം ഉണ്ടായപ്പോഴും, സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങുകളിലും, അദ്ദേഹം തൃശ്ശൂരിൽ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും സുരേഷ് ഗോപിക്കൊപ്പം നിഴലായി ഉണ്ടായിരുന്ന വ്യക്തിത്വമാണ് ബിജു പുളിക്കകണ്ടം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് മുഴുവൻ നേരവും സുരേഷ് ഗോപിയുടെ പ്രചരണ പരിപാടികളിൽ വ്യാപൃതനായിരുന്ന വ്യക്തിത്വമാണ് ഇദ്ദേഹം. സുരേഷ് ഗോപി നടത്തുന്ന സുപ്രധാനമായ കൂടിക്കാഴ്ചകളുടെ ചിത്രങ്ങൾ പുറത്തുവരുമ്പോഴും അവയിൽ ബിജു ഉണ്ടായിരുന്നു. പാലാ സ്വദേശിയായ ഇദ്ദേഹം വഴിയാണ് സുരേഷ് ഗോപി ആദ്യമായി ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി ബന്ധം സ്ഥാപിച്ചത്. ലൗ ജിഹാദ് വിവാദം ഉണ്ടായപ്പോൾ പാലാ അരമനയിലേക്ക് സുരേഷ് ഗോപി എത്തിയതിന് പിന്നിൽ പ്രവർത്തിച്ച ബുദ്ധി കേന്ദ്രവും ബിജു ആയിരുന്നു.

എന്നാൽ തിരഞ്ഞെടുപ്പ് വിജയത്തോടെ സുരേഷ് ഗോപിയുടെ സ്വഭാവം മാറി എന്ന ഗുരുതര ആരോപണമാണ് ബിജു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിക്കുന്നത്. സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രിയായി ഉള്ള സത്യപ്രതിജ്ഞ വിവരം പോലും താൻ മാധ്യമങ്ങളിലൂടെയാണ് അറിയേണ്ടി വന്നത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിശദീകരിക്കുന്നു. കേന്ദ്രമന്ത്രിയായതിനുശേഷം നിരവധി വിവാദങ്ങളിൽ ഇടം നേടിയ സുരേഷ് ഗോപിയുടെ നിലപാടുകളിൽ തനിക്ക് പങ്കില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ വായിക്കാം.

ഇപ്പോൾ ഞാൻ നേരിടുന്ന ഏറ്റവും വലിയ ചോദ്യം.. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും അടുത്ത മാധ്യമസുഹൃത്തുക്കളിൽ…

Posted by Biju Pulickakandam on Wednesday, August 21, 2024
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക