പാലക്കാട് ഇടവാണി ഊരില്‍ പ്ലാവില്‍ താമസമാക്കി കരടി. പത്ത് ദിവസമായി ഊരില്‍ പലർക്കും മുന്നില്‍ കരടി എത്തിയിരുന്നു. എന്നാല്‍ വിശ്രമം ഊരിലെ പ്ലാവിലാണെന്ന് ഇന്നലെയാണ് കണ്ടെത്തുന്നത്. പൂതൂരില്‍ നിന്നെത്തിയ വനംവകുപ്പ് സംഘം കരടിയെ പടക്കം പൊട്ടിച്ച്‌ പ്ലാവില്‍ നിന്ന് താഴെയിറക്കി കാട് കയറ്റി.

എങ്കിലും ഒരു മണിക്കൂറിന് ശേഷം കരടി ഊരിലെ പ്ലാവിലേക്ക് വീണ്ടും തിരിച്ചെത്തുകയായിരുന്നു. ആളുകള്‍ ബഹളം വച്ചും ചിലർ കല്ലെറിഞ്ഞും കരടിയെ താഴെയിറക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ജൂലൈ മാസത്തില്‍ തിരുവനന്തപുരം വിതുര ബോണക്കാട് കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലാ (58) യ്ക്കാണ് പരിക്കേറ്റത്‌. ലാലായെ അടിച്ച്‌ നിലത്തിട്ട ശേഷം ഇടതുകാലിൻ്റെ മുട്ടിലും വലതു കൈയുടെ മുട്ടിലുമാണ് കടിച്ച്‌ പരുക്കേല്‍പ്പിച്ചത്. 58കാരന്റെ നിലവിളി കേട്ട് വീട്ടുകാരും അയല്‍ക്കാരും ഓടിയെത്തിയപ്പോള്‍ കരടി ഓടി രക്ഷപ്പെടുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക