യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് സാനിയ ഇയ്യപ്പൻ. ഫിലിപ്പൈൻസ്, തായ്ലൻഡ്, മലേഷ്യ, ബ്രിട്ടൻ, സ്കോട്ട്ലൻഡ്, കെനിയ, ഓസ്ട്രേലിയ, യുഎഇ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളെല്ലാം സന്ദർശിച്ചതിന്റെ ചിത്രങ്ങളും വീഡിയോയും സാനിയ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഹിമാചല്‍ പ്രദേശ്, രാജസ്ഥാൻ, ഗോവ, ഉത്തരാഖണ്ഡ്, ആഗ്ര, ജമ്മു കശ്മീർ, മേഘാലയ, കൊടൈക്കനാല്‍ എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ചുറ്റിയടിച്ചതിന്റേയും നിമിഷങ്ങള്‍ സാനിയ ആരാധകർക്കായി പോസ്റ്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ തുർക്കി യാത്രയുടെ ചിത്രങ്ങളാണ് സാനനിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലുള്ളത്. ഇസ്താംബുളില്‍ വിമാനമിറങ്ങുന്നതിന്റേയും നഗരത്തിലെ മനോഹരമായ കാഴ്ച്ചകളുടേയും വീഡിയോയാണ് താരം പങ്കുവെച്ചത്. ഇതിന് പിന്നാലെ തുർക്കിയിലെ വിവിധ സ്ഥലങ്ങള്‍ പശ്ചാത്തലമായി വരുന്ന ഒരു റീലും സാനിയ ചെയ്തിട്ടുണ്ട്.വിവിധ യാത്രാ വേളകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കോർത്തിണക്കി, വ്യത്യസ്ത ഔട്ട്ഫിറ്റിലുള്ള സാനിയയാണ് റീലില്‍ കാണുന്നത്.
സ്റ്റൈലിഷ് ലുക്കിലാണ് സാനിയയെ ഈ റീലില്‍ കാണാനാകുക. നിരവധി പേർ താരത്തിന്റെ ഔട്ട്ഫിറ്റുകളെ പ്രശംസിച്ച് കമന്റ് ചെയ്തിട്ടുണ്ട്. ലൂസ് വൈറ്റ് പാന്റും ബ്ലാക്ക് സ്ലീവ്ലെസ് ടോപ്പും അണിഞ്ഞ സാനിയയെയാണ് റീലിന്റെ തുടക്കത്തില്‍ കാണുന്നത്. പേസ്റ്റല്‍ നീല നിറത്തിലുള്ള സ്കർട്ടും ടോപ്പം കറുപ്പ് ഗൗണും ബ്രൗണ്‍ നിറത്തിലുള്ള സ്കർട്ടും ടോപ്പും പിങ്ക്, ഓറഞ്ച് നിറങ്ങളിലുള്ള ബിക്കിനിയുമെല്ലാം ധരിച്ച സാനിയയെ റീലില്‍ കാണാം.










