ഗുരുതരാവസ്ഥയിലായ ഭർത്താവിന്റെ ബീജം എടുത്ത് സൂക്ഷിക്കാൻ യുവതിയ്ക്ക് അനുമതി നല്‍കി ഹൈക്കോടതിയുടെ ഉത്തരവ്. കുട്ടികളില്ലാത്ത ദമ്ബതികളാണിവർ. ഒരു കുഞ്ഞിനെ ഗർഭംധരിക്കുന്നതിനായി ‘അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി’ക്കുവേണ്ടി ഉപയോഗിക്കുന്നതിനായി ബീജം എടുത്തുസൂക്ഷിക്കാൻ ഭാര്യയ്ക്ക് അനുവാദം നല്‍കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഭർത്താവിന്റെ സമ്മതമില്ലാതെ എ.ആർ.ടി.ആക്‌ട് പ്രകാരം നല്‍കിയ ഹർജിയില്‍ ജസ്റ്റിസ് വി.ജി. അരുണ്‍ ആണ് ഭാര്യയുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് ഉത്തരവിട്ടത്. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (എആർടി) റെഗുലേഷൻ ആക്‌ട് പ്രകാരം ഭർത്താവിന്റെ അനുമതി കൂടാതെ ഭാര്യ നല്‍കിയ ഹർജിയില്‍ ജസ്റ്റിസ് വി.ജി അരുണ്‍ ആണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഭർത്താവിന്റെ ആരോഗ്യനില ഗുരുതരമാണെന്നും അനുദിനം വഷളാവുകയാണെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭർത്താവിന്റെ രേഖാമൂലമുള്ള സമ്മതം ലഭിക്കുക അസാധ്യമാണെന്നും വിഷയം ഇനിയും വൈകിയാല്‍ കൈവിട്ടുപോകുമെന്നും ഭാര്യയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. മേല്‍പ്പറഞ്ഞ ഘടകങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. എആർടി റെഗുലേഷൻ ആക്ടിന്റെ അനുമതിയില്ലാതെ ബീജം എടുക്കുകയും സൂക്ഷിക്കുകയും അല്ലാതെ ഒരുനടപടിയും സ്വീകരിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. സെപ്റ്റംബർ ഒമ്ബതിന് ഇത് സംബന്ധിച്ച ഹർജി വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക