സമൂഹ മാധ്യമങ്ങളില്‍ എവിടെ തിരഞ്ഞാലും എല്ലായിടത്തും വൈറല്‍ ചലഞ്ചുകളാണ്. ഇപ്പോളിതാ അത്തരത്തിലുള്ള ഒരു ചലഞ്ചാണ് ശ്രദ്ധനേടിയിരിക്കുന്നത്. വൈറല്‍ ചലഞ്ചിന്റെ ഭാഗമായി അടിവസ്ത്രം സൂപ്പര്‍ മാര്‍ക്കറ്റിലെ ബ്രെഡിന്റെ ട്രേയില്‍ വച്ച വനിതാ ഇന്‍ഫ്‌ളുവന്‍സര്‍ക്കതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ക്ലോ ലോപസ് എന്ന ബ്രിട്ടീഷ് ഇൻഫ്‌ളുവന്‍സറാണ് ഇത്തരത്തില്‍ ഒരു വിവാദക്കുരുക്കില്‍ അകപ്പെട്ടിരിക്കുന്നത്.

സംഭവം നടന്നത് സ്‌പെയിനിലെ മെര്‍ദോണ സൂപ്പര്‍മാര്‍ക്കറ്റിലാണ്. ക്ലോ സൂപ്പര്‍മാര്‍ക്കറ്റില്‍ ബ്രെഡ് സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തിന് സമീപത്തായി ട്രോളിയുമായി നില്‍ക്കുന്നു.തുടര്‍ന്ന് അവര്‍ ധരിച്ചിരുന്ന അടിവസ്ത്രം അഴിച്ചെടുക്കുകയും സൂപ്പര്‍മാര്‍ക്കറ്റിലെ ബ്രെഡ് ഇരിക്കുന്ന ട്രെയില്‍ ബ്രെഡിനോടൊപ്പം നിക്ഷേപിച്ചതിന് ശേഷം ക്യാമറയില്‍ നോക്കി ചിരിച്ച്‌ ഒന്നും സംഭവിക്കാത്തത് പോലെ നടന്നുനീങ്ങുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനെതിരെ നടപടി കൈകൊള്ളാത്ത പക്ഷം സൂപ്പര്‍മാര്‍ക്കറ്റ് ബഹിഷ്‌കരിക്കുമെന്നും. എന്ത് വിശ്വസിച്ചാണ് സൂപ്പര്‍മാര്‍ക്കറ്റിലെ സാധാനങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതെന്നും ഒരാള്‍ വീഡിയോയ്ക്ക് ചുവടെ കുറിച്ചു.ഇന്‍ഫ്‌ളുവന്‍സറായ ക്ലോ ശ്രദ്ധേയയാത് ടിക്ടോകില്‍ അശ്ലീല ഉള്ളടക്കങ്ങളിട്ടാണ്.സംഭവത്തിനെ തുടര്‍ന്ന് മെര്‍ക്കദോണ അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ നിയമനടപടി സ്വീകരിക്കുമോ എന്നതില്‍ വ്യക്തതയില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക