പെരുമ്ബാവൂരില്‍ വ്യാപാര സ്ഥാപനത്തിലെ മാനേജരുടെ ആത്മഹത്യ ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ മാനസിക, ശാരീരിക പീഡനത്തില്‍ മനംനൊന്തെന്ന് പരാതി. എ.എം റോഡില്‍ പെറ്റല്‍സ് കളക്ഷനിലെ മാനേജർ കോഴിക്കോട് സ്വദേശി സജിത്കുമാറി(41) നെയാണ് കടയുടെ മുകളിലത്തെ ഷെഡില്‍ വ്യാഴാഴ്ച തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പത്തരയോടെ കടയില്‍ പരിശോധനയ്ക്കെത്തിയ ജി.എസ്.ടി. ഉദ്യോഗസ്ഥർ ജീവനക്കാരുടേയും കസ്റ്റമേഴ്‌സിന്റേയും മുന്നില്‍ വച്ച്‌ സജിത്കുമാറിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും ആഹാരം കഴിക്കാൻ പോലും അനുവദിക്കാതെ രാത്രി 2 മണി വരെ ചോദ്യം ചെയ്തതായും കടയിലെ ജീവനക്കാർ പറയുന്നു. വ്യാഴാഴ്ച രാവിലെ വളരെ വിഷമത്തോടെയാണ് ഇദ്ദേഹം കടയില്‍ ഇരുന്നത്. പിന്നീട് മുകളിലത്തെ ഹാളിലേക്കു പോയ സജിത്തിനെ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാണാതിരുന്നതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടത്.

തിങ്കളാഴ്ച ഉച്ച വരെ ഹർത്താല്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സജിത് കുമാറിന്റെ ആത്മഹത്യയെ തുടർന്ന് ജി.എസ്. ടി. ഉദ്യോഗസ്ഥർക്കെതിരെ വിവിധ വ്യാപാരി വ്യവസായ സംഘടനകളും തൊഴിലാളി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിവിധ വ്യാപാരി വ്യവസായി സംഘടനകള്‍ ഇന്നലെ പെരുമ്ബാവൂരില്‍ പ്രതിഷേധയോഗം നടത്തി. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് നെറ്റിക്കാടന്റെ അദ്ധ്യക്ഷതയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ സെക്രട്ടറി വി.പി. നൗഷാദ്, വിവിധ വ്യാപാരിസംഘടനാ ഭാരവാഹികളായ നാസർ ബാബാസ്, കെഎച്ച്‌.ആർ.എ. ജില്ലാ വൈസ് പ്രസിഡന്റ് പാർത്ഥസാരഥി, എം. കെ. രാധാകൃഷ്ണൻ, പി.പി. ഡേവിഡ്, പി.മനോഹരൻ, ഇ.സി. മധു, കെ.പി. അലിയാർ, അബ്ദുള്‍ വാഹിദ്, എം.എം. അജീർ, കെ.ബി. ശശി, എം.എം. റസാക്ക് എന്നിവർ സംസാരിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ 19ന് തിങ്കളാഴ്ച ഉച്ച വരെ പെരുമ്ബാവൂരില്‍ ഹർത്താലിന് വ്യാപാരി സംഘടനകളുടേയും തൊഴിലാളി സംഘടനകളുടേയും സംയുക്ത സംഘടനയായ വ്യാപാരി വ്യവസായി ഐക്യവേദി ആഹ്വാനം ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10ന് പെരുമ്ബാവൂരിലെ ജി.എസ്.ടി. ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക