തിരുവനന്തപുരത്ത് ഗുണ്ടാ ലിസ്റ്റിലുള്ള യുവാവിനെ കുത്തികൊലപ്പെടുത്തി. ബീമാപള്ളി സ്വദേശി ഷിബിലിയാണ് (40) കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചയ്ക്ക് ഒരുമണിയോടെ പൂന്തുറ ബീമാപള്ളിയിലാണ് സംഭവം നടന്നത്. കൊലപാതകം നടത്തിയ ബീമാപ്പള്ളി സ്വദേശിയായ ഹിജാസ് എന്നയാള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

പോലീസിന്‍റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഷിബിലി. ഹിജാസിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നേരത്തെ തന്നെ ഇരുവരും പരിചയമുള്ളവരാണ്. ഇന്നലെ രാത്രിയുണ്ടായ തര്‍ക്കത്തിന് തുടര്‍ച്ചയായാണ് പുലര്‍ച്ചെ ഹിജാസ് ഷിബിലിയെ കുത്തികൊലപ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക