ഹോളിവുഡ് താരം മാത്യു പെറിയുടെ മരണത്തില്‍ പത്ത് മാസത്തിന് ശേഷം വഴിത്തിരിവ്. രണ്ട് ഡോക്ടർമാരടക്കം അടക്കം അഞ്ച് പേർ ഇതുവരെ പിടിയിലായി. കഴിഞ്ഞ ഒക്ടോബർ 28നാണ് ലോസ് ആഞ്ചലസിലെ വീട്ടിലെ ബാത്ത് ടബ്ബില്‍ മാത്യു പെറിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഫ്രണ്ട്‌സ് എന്ന ഹിറ്റ് സീരിസിലൂടെ ആരാധകരുടെ മനം കവർന്ന മാത്യു പെറിയുടെ മരണത്തിന് കാരണം ഉയർന്ന അളവിലുള്ള ലഹരി ഉപയോഗമാണെന്ന് കണ്ടെത്തിയിരുന്നു. പെറിയുടെ ശരീരത്തില്‍ അമിത അളവിലുള്ള കെറ്റമൈൻ രാസലഹരിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ‘കെറ്റാമൈൻ രാജ്ഞി’ എന്നറിയപ്പെടുന്ന 41 കാരി ജസ്‌വീൻ സാങ്‌വ, 42 കാരനായ ഡോ. സാല്‍വഡോർ പ്ലാസെൻസിയ, എറിക് ഫ്‌ലെമിങ്, കെന്നത്ത് ഇവാമാസ എന്നിവരാണ് പിടിയിലായത്.
മാത്യു പെറി അടക്കമുള്ളവർക്ക് ലഹരിമരുന്ന് വിതരണം ചെയ്യുന്ന വൻ ശൃംഖലയാണിതെന്നാണ് പൊലീസ് കണ്ടെത്തല്‍. പെറിയുടെ വിഷാദ രോഗാവസ്ഥയെ പ്രതികള്‍ ചൂഷണം ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തല്‍. പതിനൊന്നായിരം ഡോളറിന് അൻപതിലധികം കെറ്റാമൈൻ കുപ്പികളാണ് മാത്യു പെറിക്ക് പ്രതികള്‍ വിറ്റത്.
ഫ്രണ്ട്‌സ് സീരീസ് നല്‍കിയ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്ബോളും, ലഹരിക്കും മദ്യത്തിനും അടിമയായിരുന്ന മാത്യു പെറി, നിരവധി തവണ ഡീ അഡിക്ഷൻ സെന്ററുകളില്‍ ചികിത്സ തേടിയിരുന്നു. 54ാം വയസിലെ വയസ്സിലെ മാത്യു പെറിയുടെ വിയോഗം ഏറെ വാർത്താ പ്രാധാന്യവും നേടിയിരുന്നു. മാത്യു പെറിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍, ലഹരിയില്‍ നിന്ന് മുക്തരാകുന്നവരെ സഹായിക്കാനായി മാത്യു പെറി ഫൗണ്ടേഷനും ആരംഭിച്ചിരുന്നു.

















