പ്രത്യേക ഓപ്പറേഷന് പോകുന്ന ജമ്മു കശ്മീർ പൊലീസിന്‍റെ വാഹനത്തില്‍ ചാടിക്കയറിയുള്ള മാധ്യമപ്രവർത്തകയുടെ ലൈവ് റിപ്പോർട്ടിങ്ങിനെതിരെ വ്യാപക വിമർശനം. ഹിന്ദി വാർത്ത ചാനലായ ന്യൂസ് 18 ഇന്ത്യയുടെ മാധ്യമപ്രവർത്തകക്കെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്. ഓപ്പറേഷൻ നടക്കുന്ന സ്ഥലത്തേക്ക് പോകാൻ തയാറായി നില്‍ക്കുന്ന വാഹനത്തിലേക്ക് ജമ്മു കശ്മീർ പൊലീസിന്‍റെ സംഘം വേഗത്തില്‍ കയറുന്നതിനിടയിലാണ് മാധ്യമപ്രവർത്തക ലൈവ് ആരംഭിക്കുന്നത്.

ഒടുവില്‍ റിപ്പോർട്ടറും പൊലീസ് വാഹനത്തില്‍ ചാടിക്കയറുന്നു. വേഗത്തില്‍ നീങ്ങുന്ന വാഹനത്തില്‍ പിടിച്ച്‌ ഇരുന്നും മാധ്യമപ്രവർത്തക റിപ്പോർട്ടിങ് തുടരുകയാണ്. ഈ പ്രവൃത്തി ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കിയതായി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓപ്പറേഷന്‍റെ തത്സമയ വിവരം നല്‍കി പൊലീസ് ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലാക്കുകയാണ് മാധ്യമപ്രവർത്തക ചെയ്തതെന്ന് നിരവധി പേർ പ്രതികരിച്ചു. ഗ്രൗണ്ടില്‍ നിന്നുള്ള തത്സമയ കവറേജിനെക്കുറിച്ച്‌ വീമ്ബിളക്കുന്ന മാധ്യമപ്രവർത്തകയുടെ പ്രവൃത്തി പ്രോട്ടോക്കോളുകളുടെ വ്യക്തമായ ലംഘനമാണെന്നും വിമർശനമുയർന്നു. ഈ സർക്കസ് ഉടൻ നിർത്തണമെന്നും ചിലർ കുറ്റപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക