ഹോട്ടല്‍ മുറിയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസുദ്യോഗസ്ഥനെതിരേ കേസെടുത്തു. ആലപ്പുഴ അരൂർ സ്വദേശിയായ ബഷീർ എന്ന പൊലീസുകാരനെതിരെയാണ് പനങ്ങാട് പൊലീസ് കേസെടുത്തത്. ഇപ്പോള്‍ എറണാകുളം ജില്ല ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്ബിലെ ഉദ്യോഗസ്ഥനായ ബഷീറിനെ ജോലിയില്‍ നിന്ന് സസ്പെൻഡ് ചെയ്തതായും പറയുന്നു.

ആലപ്പുഴ, അരൂർ, പനങ്ങാട് സ്റ്റേഷനുകളില്‍ ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. 2023 ഏപ്രിലില്‍ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയുടെ അടുത്തുള്ള ഹോട്ടല്‍ മുറിയിലേയ്ക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും കുടുംബജീവിതം തകർക്കുമെന്നു പറഞ്ഞ് 2023 നവംബർ 29 വരെ പീഡനം തുടർന്നതായും പരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പനങ്ങാട് പൊലീസ് സ്റ്റേഷൻ എഎസ്‌ഐയ്ക്ക് പരാതിക്കാരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐ ഹരിശങ്കറിന്‍റെ നേതൃത്വത്തിലാണ് കേസെടുത്തിട്ടുള്ളത്. സർവീസിൽ ഇരിക്കുന്ന പോലീസുകാരനെതിരെ ഉയർന്നിരിക്കുന്നത് ഗൗരവകരമായ കുറ്റാരോപണമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക