ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമായി പിണറായി സർക്കാർ. കേരളത്തിന്റെ പൊതുവായ നേട്ടങ്ങള്‍, ഭരണനേട്ടങ്ങള്‍, വികസന-ക്ഷേമ പ്രവർത്തനങ്ങളിലെ മാതൃകകള്‍ എന്നിവ വിശദീകരിക്കുന്ന പരസ്യം അഞ്ച് സംസ്ഥാനങ്ങളിലെ തിയേറ്ററുകളില്‍ പ്രദർശിപ്പിക്കും.മലയാളികളേറെയുള്ള കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ നഗരപരിധിയിലുള്ള 100 തിയേറ്ററുകളിലാണ് 90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പ്രദർശിപ്പിക്കുക.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം രാജ്യവ്യാപകമായി ഇടതുപക്ഷത്തിന്റെയും സിപിഎമ്മിന്റെയും പ്രഭ മങ്ങിയ പശ്ചാത്തലത്തില്‍ക്കൂടിയാണ് കേരളത്തിന്റെ ഇടതുഭരണമാതൃക വിവരിച്ചുള്ള പ്രദർശനമൊരുങ്ങുന്നത്. പിആർഡിയുടെ എംപാനല്‍ഡ് ഏജൻസികള്‍, സാറ്റലൈറ്റ് ലിങ്ക് വഴി തിയേറ്ററുകളില്‍ സിനിമാപ്രദർശനം നടത്തുന്ന ക്യൂബ്, യുഎഫ്‌ഒ. എന്നിവയെ ചുമതലപ്പെടുത്താനാണ് തീരുമാനം.ഒരുതവണ പ്രദർശനത്തിന് 162 രൂപയാണ് നല്‍കുക. പരമാവധി 28 ദിവസം പ്രദർശിപ്പിക്കണം. ഇതിനെല്ലാമായി അന്തർസംസ്ഥാന പബ്ലിക് റിലേഷൻസ് പ്ലാനില്‍നിന്ന് 18.2 ലക്ഷം രൂപ സംസ്ഥാന വിവര-പൊതുസമ്ബർക്ക വകുപ്പ് (പിആർഡി) അനുവദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിൽ സർക്കാർ നടപടി ധൂർത്താണെന്ന് ആക്ഷേപമാണ് ഉയരുന്നത്. 9 മാസങ്ങളിലേക്കുള്ള 21,000ത്തിലധികം കോടി രൂപയുടെ കടമെടുപ്പ് പരിധിയിൽ ഇനി ഡിസംബർ വരെ അവശേഷിക്കുന്നത് കേവലം 3000 കോടി രൂപ മാത്രമാണ്. പിണറായി സർക്കാർ ക്ഷേമ പെൻഷനുകൾ കുടിശ്ശികയാണ്. വൈദ്യുതി, വെള്ള, കെട്ടിടം, ഭൂ നികുതികൾ ഉയർത്തി ജനങ്ങളെ കുത്തിപ്പിഴിയുമ്പോഴാണ് മറുവശത്ത് പി ആർ സ്റ്റൺഡുകൾക്കായി ലക്ഷങ്ങൾ ചെലവഴിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക