തമ്മില്‍ കണ്ടാല്‍ പാമ്ബും കീരിയും പോലെയാണെന്ന് ചിലരെ വിശേഷിപ്പിക്കാറുണ്ട്. കണ്ണിന് നേർക്ക് കണ്ടാലുടൻ പരസ്പരം പോരടിക്കുന്നവരെയാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കുക. ബദ്ധവൈരികളായ പാമ്ബും കീരിയും എയർപോർട്ട് റണ്‍വേയില്‍ വച്ച് നടത്തിയ ‘കൂടിക്കാഴ്ച’യുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
ബിഹാറിലെ പട്ന എയർപോർട്ടിലായിരുന്നു സംഭവം. പാമ്ബും കീരിയും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടം എയർപോർട്ട് ജീവനക്കാർ തന്നെയാണ് പകർത്തിയത്. പോരാട്ടം കടുത്തപ്പോള്‍ രണ്ട് കീരികള്‍ കൂടി തർക്കത്തില്‍ പങ്കാളികളായി. ഇതിന്റെ രസകരമായ വീഡിയോയാണ് വൈറലായത്.
പാമ്ബും കീരിയും പരസ്പരം വേട്ടയാടി ഭക്ഷിക്കുന്ന കൂട്ടരാണ്. കുഞ്ഞൻ കീരികളെ പാമ്ബ് ഭക്ഷണമാക്കാറുണ്ട്. സമാനമായി പാമ്ബിനെ കൊന്ന് തിന്നാനും കീരികള്‍ക്ക് മടിയില്ല. മാത്രവുമല്ല ഇരുകൂട്ടരും ചെറിയ സസ്തനികളെയും പക്ഷികളെയും ഉരഗങ്ങളെയും ഭക്ഷിക്കുന്നു. പാമ്ബിന്റെയും കീരിയുടെയും ഭക്ഷണ സ്രോതസ്സുകള്‍ ഒന്നുതന്നെയാണെന്നതും ഈ ശത്രുതയ്‌ക്ക് കാരണങ്ങളിലൊന്നാണ്.

















