വയനാട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ത്ഥിക്ക് പരിക്ക്. കല്‍പ്പറ്റ അമ്ബിലേരിയിലാണ് സംഭവം. കൈക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് സൂചന. രണ്ട് കുട്ടികള്‍ ടിവി കണ്ടുകൊണ്ടിരിക്കെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് വീട്ടില്‍ തീ ആളിപ്പടര്‍ന്നു. ഒടുവില്‍ ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തില്‍ വീടിനും സാധനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക