
വള്ളിയൂർക്കാവില്‍ പോലീസ് ജീപ്പ് അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. പച്ചക്കറികള്‍ ഉന്തുവണ്ടിയില്‍ കൊണ്ടുപോയി വില്‍പന നടത്തിയിരുന്ന വഴിയോര കച്ചവടക്കാരൻ വള്ളിയൂർക്കാവ് തോട്ടുങ്കല്‍ സ്വദേശി ശ്രീധരൻ (65)ആണ് മരിച്ചത്.
കണ്ണൂരില്‍ നിന്നും പ്രതിയെയും കൊണ്ട് വരികയായിരുന്ന അമ്ബലവയല്‍ പോലീസ് വാഹനമാണ് അപകടത്തില്‍ പെട്ടത്. ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആല്‍മരത്തില്‍ ചെന്ന് ഇടിക്കുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന മൂന്ന് പോലീസ് ഓഫീസർമാർക്കും പ്രതിക്കും പരിക്കേറ്റു.മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group