സഹകരണ മേഖലയില്‍ വീണ്ടും ബാങ്ക് ലയനത്തിന് സർക്കാർ ഒരുങ്ങുന്നു. സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിക്കാനാണ് നീക്കം. ലയനതീരുമാനമെടുത്ത് സർക്കാരിനെ അറിയിക്കണമെന്നാവശ്യപ്പെട്ട് സഹകരണ വകുപ്പ് കേരളബാങ്കിന് കത്ത് നല്‍കി. ദീർഘകാല കാർഷിക വായ്പ വിതരണം ചെയ്യാൻ പ്രത്യേക ബാങ്ക് വേണ്ടെന്നും ഇവയെ കേരളബാങ്കില്‍ ലയിപ്പിക്കുന്നത് ഗുണകരമാണെന്നുമുള്ള നിർദേശത്തോടെ സർക്കാരിന് റിപ്പോർട്ട് നല്‍കനാണ് സഹകരണ വകുപ്പിന്റെ നിർദേശം.

ഈ ലയനം പഠിക്കാൻ നേരത്തേ സർക്കാർ സമിതിയെ നിയോഗിച്ചിരുന്നു. ഡോ. ആർ. ശശികുമാർ അധ്യക്ഷനായ സമിതി, കാർഷിക ഗ്രാമവികസന ബാങ്കിനെ കേരളാബാങ്കിന്റെ ക്രെഡിറ്റ് വിഭാഗമാക്കി മാറ്റണമെന്ന ശുപാർശയാണ് നല്‍കിയത്. കേരളാബാങ്ക് രൂപവത്കരണത്തിന് പിന്നാലെയുള്ള മറ്റൊരു ലയനം രാഷ്ട്രീയതർക്കങ്ങള്‍ക്കും സഹകരണ മേഖലയില്‍ പ്രതിസന്ധികള്‍ക്കും വഴിവെക്കുമെന്നതിനാല്‍ നടപടിയിലേക്ക് സർക്കാർ കടന്നിരുന്നില്ല. സംസ്ഥാന കാർഷിക വികസന ബാങ്കില്‍ നിലവില്‍ യുഡിഎഫ് ഭരണസമിതി ഇല്ലെന്നതും സർക്കാർ നിയന്ത്രണമുള്ള അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ഭരണമാണെന്നതും പരിഗണിച്ചാണ് ലയനനീക്കം സജീവമാക്കിയത്. കേരളബാങ്കിന്റെ ഭരണം എല്‍ഡിഎഫിനാണ്.പ്രാഥമിക കാർഷികവികസന ബാങ്കുകളെ ലയിപ്പിക്കാതെ കേരളാബാങ്കിന്റെ അംഗങ്ങളാക്കി നിലനിർത്താനാണ് ധാരണ. ലയനത്തിന് കേരളബാങ്കിന്റെയും കാർഷികവികസന ബാങ്കിന്റെയും ഭരണസമിതികള്‍ തീരുമാനിച്ചതിനുശേഷം റിസർവ് ബാങ്കിനെയും നബാർഡിനെയും സമീപിക്കാമെന്നാണ് സഹകരണ വകുപ്പിന്റെ തീരുമാനം. ഇതിനുശേഷം ഓർഡിനൻസ് ഇറക്കാനുള്ള നീക്കമാണ് നടക്കുന്നത്. ലയനം സംബന്ധിച്ച വിവരങ്ങള്‍ പുറത്താകരുതെന്ന നിർദേശവും ഉദ്യോഗസ്ഥർക്ക് നല്‍കിയിട്ടുണ്ട്. സർക്കാരില്‍നിന്ന് കത്ത് ലഭിച്ചിട്ടും ലയനത്തിന് അനുകൂല തീരുമാനമെടുക്കാൻ കേരളബാങ്ക് ഇതുവരെ തയ്യാറായിട്ടില്ല.യുഡിഎഫ് പടിക്ക് പുറത്താകുംദീർഘകാല കാർഷികവായ്പ വിതരണം ചെയ്യാൻ സഹകരണ മേഖലയില്‍ നിലനില്‍ക്കുന്ന ബാങ്കിങ് സംവിധാനമാണ് കാർഷിക വികസന ബാങ്കുകള്‍. സംസ്ഥാന ബാങ്കും അതിലെ അംഗങ്ങളായി 77 പ്രാഥമിക ബാങ്കുകളുമാണ് ഉള്ളത്. സംസ്ഥാന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ്. നിലവില്‍ 39 പ്രാഥമിക ബാങ്കുകള്‍ യുഡിഎഫിന്റെയും 38 ബാങ്കുകള്‍ എല്‍ഡിഎഫിന്റെയും ഭരണത്തിലാണ്. സംസ്ഥാന ബാങ്കില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ഭരണം യുഡിഎഫിന് ലഭിക്കുന്ന സ്ഥിതിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക