ഓണക്കാലം വരാനിരിക്കേ, സംസ്ഥാന സർക്കാരിന്റെ സാമ്ബത്തികപ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. 3700 കോടി മാത്രമാണ് ഡിസംബർവരെ കടമെടുക്കാൻ ശേഷിക്കുന്നത്. ഓണക്കാലത്തെ വർധിച്ച ചെലവിനും ശേഷിക്കുന്ന മൂന്നുമാസത്തേക്കും ഇതാണ് ആശ്രയം.

ഡിസംബവർവരെ 21,253 കോടി കടമെടുക്കാനാണ് കേരളത്തെ അനുവദിച്ചിരുന്നത്. ഇതില്‍ 3700 കോടി ഒഴികെയുള്ളത് എടുത്തുകഴിഞ്ഞു. ഡിസംബറിനുശേഷം മാർച്ചുവരെ കേന്ദ്രം എത്ര അനുവദിക്കുമെന്ന് ഇപ്പോള്‍ നിശ്ചയമില്ല. പ്രോവിഡന്റ് ഫണ്ടും ട്രഷറി നിക്ഷേപവും ഉള്‍പ്പെടെയുള്ള പൊതു അക്കൗണ്ട് കണക്കാക്കി കടം വെട്ടിക്കുറച്ചതില്‍ അപാകമുണ്ടെന്ന് സംസ്ഥാനം അറിയിച്ചിട്ടുണ്ട്. എന്നാല്‍, കടപരിധിയില്‍ മാറ്റംവരുത്താനുള്ള തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സപ്ലൈകോ 500 കോടി ആവശ്യപ്പെട്ടിട്ടുണ്ട്. ബോണസ്, ഉത്സവബത്ത, ഓണം അഡ്വാൻസ് എന്നിവ നല്‍കുന്നതിന് 700 കോടി രൂപ വേണം. അസംഘടിത മേഖലയില്‍ ഉള്‍പ്പെടെ ആനുകൂല്യം നല്‍കാൻ 600 കോടി വേണം. കടപരിധി നിർണയിക്കുന്ന കേന്ദ്രമാനദണ്ഡത്തിനെതിരേ കേരളം നല്‍കിയ കേസ് സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് വിട്ടിട്ടുണ്ട്. ക്ഷേമപെൻഷൻ കുടിശ്ശികയില്‍ രണ്ടുഗഡു ഈവർഷം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് പാലിക്കണമെങ്കില്‍ ഒരു ഗഡു ഓണത്തിനും മറ്റൊന്ന് ക്രിസ്മസിനും നല്‍കണം. ഇപ്പോള്‍ അതതുമാസം ക്ഷേമപെൻഷൻ നല്‍കുന്നുണ്ട്. കുടിശ്ശിക ചേർത്ത് ഓണത്തിന് രണ്ടുമാസത്തെ പെൻഷൻ നല്‍കാൻ 1900 കോടി രൂപ വേണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക