സൂപ്പര് ലീഗ് കേരള ഫുട്ബോള്‍ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ ‘ബേസിലിന്റെ കൈകൊടുക്കല്‍’ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരുന്നു.ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജ് സുകുമാരനും, കാലിക്കറ്റ് എഫ്സിയുടെ ബ്രാൻഡ് അംബാസിഡർ ആയ ബേസില് ജോസഫും ഫൈനല് കാണാന് എത്തിയപ്പോഴായിരുന്നു സംഭവം.

സമ്മാനദാന ചടങ്ങിനിടെ, ബേസില് ഒരു കളിക്കാരന് നേരെ കൈ നീട്ടി. എന്നാല്‍ ആ പ്ലെയർ അതുകാണാതെ പൃഥ്വിരാജിനു കൈകൊടുക്കുകയായിരുന്നു. ഇതോടെ ബേസില്‍ ചമ്മി കൈ താഴ്ത്തി. മുൻപ് സമാനമായ അനുഭവം ടൊവിനോയ്ക്ക് ഉണ്ടായപ്പോള്‍, ടൊവിനോയെ കളിയാക്കി ബേസില്‍ ചിരിച്ചതിനു കിട്ടിയ പണിയാണിത് എന്നായിരുന്നു ട്രോളന്മാരുടെ കണ്ടെത്തല്‍. എന്തായാലും സംഭവം ട്രോള്‍ പേജുകളില്‍ നിറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നാലെ സമാനമായൊരു ചമ്മല്‍ സുരാജ് വെഞ്ഞാറമൂടിനും ഉണ്ടായി. ഒരു വേദിയില്‍ സുരാജ് വെഞ്ഞാറമൂടിന് കൈകൊടുക്കാതെ പോയ ഗ്രേസ് ആന്റണിയുടെ വീഡിയോ ആണ് വൈറലായത്. വീഡിയോ വൈറലായതോടെ, “ഞാന് മാത്രമല്ല ടൊവിയുമുണ്ട്,” എന്ന കമന്റുമായി സുരാജ് എത്തി. ‘ബേസില്‍ സംഭവത്തിനു ശേഷം ഞാൻ ആർക്കും കൈ കൊടുക്കാറേ ഇല്ല!’എന്നായിരുന്നു ടൊവിനോയുടെമറുപടി.

ഇപ്പോഴിതാ, ആ ക്ലബ്ബിലേക്ക് രമ്യ നമ്ബീശനും എത്തിയിരിക്കുകയാണ്. ഭാവനയും രമ്യ നമ്ബീശനും പങ്കെടുത്ത ഒരു പരിപാടിയില്‍ നിന്നുള്ള വീഡിയോ ആണ് വൈറലാവുന്നത്. കൈ കൊടുക്കാൻ ശ്രമിക്കുന്ന രമ്യയെ കാണാതെ പോവുന്ന ഒരു ക്രിക്കറ്റ് പ്ലെയറെ ആണ് വീഡിയോയില്‍ കാണാനാവുക.

“ബേസില്‍ യൂണിവേഴ്സില്‍ പുതിയ അഡ്മിഷൻ”,

“ഫസ്റ്റ് ഫീമെയില്‍ അഡ്മിഷൻ റ്റു നെഗ്ളെക്റ്റ് യൂണിവേഴ്സ്. ചെസ്സ് നമ്ബർ 1 ടൊവിനോ, ചെസ് നമ്ബർ 2 ബേസില്‍, ചെസ് നമ്ബർ 3 സുരാജ് വെഞ്ഞാറമൂട്, ചെസ് നമ്ബർ 4 രമ്യ നമ്ബീശൻ.”

“ഇത് ഇപ്പോ ഒരു ട്രെൻഡ് ആയി മാറുവാണല്ലോ”

“ലെ രെമ്യ : ഞാൻ പുതിയ അഡ്മിഷൻ ആണ്…”

“ശാപം ബേസിലിന്റെ ശാപം “

“ബേസില്‍ യൂണിവേഴ്സിറ്റിയിലെ ന്യൂ സ്റ്റുഡന്റ് “

“എല്ലാത്തിനും തുടക്കമിട്ടത് ടോവിനോ എന്നിട്ട് പാവം ബേസില്‍ യൂണിവേഴ്സ് ആയി”

“ലെ ബേസില്‍ : കടന്നു വരൂ കടന്നുവരു സുഹൃത്തുക്കളെ ആർക്കും വരാം ആർക്കും വരാം”

“ഈശ്വരാ… ഇതിനു ഒരു അവസാനം ഇല്ലേ?”

“ഇപ്പൊ ഇതിന്റ സീസണ്‍ ആണോ? എന്തായാലും ടോവിനോ ചേട്ടൻ തുടക്കം കുറിച്ചിട്ട് പലവർക്കും ഇത് തന്നെ അവസ്ഥ.”

“ലെ ബേസില്‍: ഞാന് എന്തേലും കാണിച്ചാല് അത് അങ്ങ് ട്രെൻഡിംഗ് ആവും, ശ്ശൊ!”

എന്നിങ്ങനെ പോവുന്നു കമന്റുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക