റീ ബില്‍ഡ് വയനാടിനായി സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ച് വരുന്നു. അഞ്ച് ദിവസത്തെ ശമ്ബളം നല്‍കാനാണ് നിലവിലെ ധാരണ. സർവീസ് സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രിയാണ് ശമ്ബളത്തില്‍ നിന്നുള്ള വിഹിതം ആവശ്യപ്പെട്ടത്. ഉരുല്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി ആയിരം കോടിയെങ്കിലും വേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചത്.

പത്ത് ദിവസത്തെ ശമ്ബളം നല്‍കേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സർവീസ് സംഘടനകളുടെ യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ സംഘടനാ പ്രതിനിധികൾ അഞ്ച് ദിവസത്തെ ശമ്ബളം നല്‍കാമെന്ന് സർവീസ് സംഘടനകള്‍ ധാരണയിലെത്തി എന്നറിയിച്ചു. ശമ്ബള വിഹിതം നിർബന്ധമാക്കി ഉത്തരവിടരുതെന്നും സർവ്വീസ് സംഘടനകള്‍ ആവശ്യപ്പെട്ടിടുണ്ട്. താല്പര്യമുള്ളവരില്‍ നിന്ന് തുക ഈടാക്കണമെന്നും ഗഡുക്കളായി നല്‍കാൻ അവസരം ഒരുക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സർക്കാർ ഉടൻ സാലറി ചലഞ്ചില്‍ ഉത്തരവിറക്കും. അതേസമയം, 5 ദിവസത്തെ ശമ്ബളം സംഭാവനയായി നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ ഫെറ്റോ സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന പ്രസിഡൻ്റ് എസ് കെ ജയകുമാർ അറിയിച്ചു. ജീവനക്കാർക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങളില്‍ നിന്ന് തവണകളായി നല്‍കാൻ സർക്കാർ ഓപ്ഷൻ നല്‍കണമെന്നും, സ്വമേധയാ നല്‍കുന്ന സഹായത്തെ സംബന്ധിച്ച്‌ ജീവനക്കാർക്കും അധ്യാപകർക്കും സ്വന്തം നിലയില്‍ തീരുമാനം എടുക്കാൻ അവസരം ഉണ്ടാകണമെന്നും ഫെറ്റോ ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക