വാഹനാപകടത്തെത്തുടർന്നുണ്ടായ സംഘർഷത്തിനിടെ ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു. ബൈക്കും കാറും തട്ടിയതിലുണ്ടായ തർക്കത്തിനിടയില്‍ കാറിനുമുൻപില്‍നിന്ന ബൈക്കുകാരനെ ഇടിച്ച് നൂറുമീറ്ററോളം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു.
മുക്കം അഭിലാഷ് ജങ്ഷനില്‍ ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തായതോടെ മുക്കം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വധശ്രമത്തിനാണ് കേസെടുത്തത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
സംഭവത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ കാരശ്ശേരി ചോണാട് സ്വദേശി ഇബ്നു ഫിൻഷാദിനെ മുക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാർ നിർത്താതെപോയി. കാറോടിച്ച ഈങ്ങാപ്പുഴ സ്വദേശി ഷാമില്‍, ജംഷീർ എന്നിവർചേർന്ന് ബൈക്കുകാരനെ മർദിച്ചതായി പരാതിയുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















