കേരളത്തിലെ രാഷ്ട്രീയ രംഗം ജനസേവനം ഉപേക്ഷിച്ച് പി ആർ ഗിമിക്കുകളിലേക്ക് കടന്നിട്ട് കാലം കുറെയായി. രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രിയെ കൂടാതെ ഇക്കാര്യത്തിൽ പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ മരുമകനും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസ് ആണ്. മന്ത്രിസഭയിൽ മുഖ്യമന്ത്രിയെ ഭയപ്പെടാതെ ഇതിനെല്ലാമുള്ള സ്വാതന്ത്ര്യവും അദ്ദേഹത്തിന് മാത്രമേ ഉള്ളൂ. മുഹമ്മദ് റിയാസിന് വാചകമടിയും പിആറും മാത്രമേയുള്ളൂ പ്രവർത്തിയിൽ ഗുണമില്ല എന്ന് തെളിയിക്കാൻ കേരളത്തിലെ റോഡുകളിലൂടെ ഒന്ന് സഞ്ചരിച്ചാൽ തന്നെ മനസ്സിലാകും.

ഇപ്പോഴിതാ വയനാട്ടിലെ ദുരന്തഭൂമിയിൽ നിന്നുള്ള മുഹമ്മദ് റിയാസിന്റെ പിആർ പ്രകടനങ്ങളാണ് ശ്രദ്ധേയമാകുന്നത്. മന്ത്രി മുഹമ്മദ് റിയാസ് ഡിസാസ്റ്റർ പി ആർ അവസാനിപ്പിക്കണമെന്ന് വിമർശനമുന്നയിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടവും രംഗത്തെത്തിയിരുന്നു. ദുരന്തമുഖത്ത് താൻ ഇടപെടുന്നുണ്ട് എന്ന് വരുത്തി തീർക്കാനുള്ള വീഡിയോകളാണ് റിയാസിനു വേണ്ടി ഇപ്പോൾ പുറത്തിറക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദുരന്ത ഭൂമിയിലെ അന്യസംസ്ഥാന തൊഴിലാളികൾ അധിവസിക്കുന്ന പ്രദേശത്താണ് റിയാസിന്റെ മാരക പ്രകടനം. കുട്ടികളെ കയ്യിലെടുത്തും, ലാളിച്ചും, അവരോട് കുശലം പറഞ്ഞും മന്ത്രി വീഡിയോയ്ക്ക് വേണ്ടി തകർത്തഭിനയിക്കുകയാണ്. കണംകാലിനു മുകളിൽ ചെളിയുള്ള പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മന്ത്രിയുടെ വെള്ള മുണ്ടിൽ ഒരു തുള്ളി ചെളി പറ്റിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക