നാല് പതിറ്റാണ്ടില്‍ അധികമുള്ള ചരിത്രപാരമ്പര്യത്തിന്‍റെ തിളക്കവുമായി തലയുയര്‍ത്തി നില്ക്കുന്ന ഫൊക്കാന എന്ന പ്രസ്ഥാനത്തിന്റെ 21-ാം അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന് തിരിശീല വീഴുബോൾ കരുത്തുറ്റ സംഘാടന പാടവത്തിന്‍റെയും കൂട്ടായ സംഘടനാ പ്രവര്‍ത്തനത്തിനും ലഭിച്ച അംഗീകാരമാണ് ഫൊക്കാന ഇലക്ഷനിൽ കാണാൻ സാധിച്ചത് . ഡ്രീം ടീമിന്റെ തിളക്കമാര്‍ന്ന വിജയത്തിന് ചുക്കാന്‍ പിടിച്ചവരില്‍ ഒരാളായി വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച് ഫൊക്കാനയുടെ 2024-26-ലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടായി ചിക്കാഗോയില്‍ നിന്നുള്ള പ്രവീണ്‍ തോമസാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞകാലങ്ങളിൽ സംഘടനയോടൊപ്പം ഒരു സാധാരണ പ്രവര്‍ത്തകനായും ഒരു സന്തത സഹചാരിയായും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് നടത്തി വിജയിപ്പിച്ച പാരമ്പര്യം ഇദ്ദേഹത്തിന് ഉണ്ട് . പ്രളയകാലത്തും കോവിഡ് കാലത്തും ഫൊക്കാന നേതൃത്വവുമായി കൂടെനിന്നു പ്രവര്‍ത്തിച്ച പ്രവീൺ ടീം അംഗമായി സംഘാടനപാടവത്തിന്‍റെ ചൂടും ചൂരും മനസ്സിലാക്കുവാന്‍ തന്നെ സഹായിച്ച എല്ലാ ഫൊക്കാന പ്രവര്‍ത്തകരെയും കൃതജ്ഞതയോടെ സ്മരിച്ചു.
പ്രത്യേകിച്ച് ചിക്കാഗോയില്‍ തന്നെ പിന്തുണച്ച നേതാക്കളായ ജെയ്ബു കുളങ്ങര (മുന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്), ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് (മുന്‍ ആര്‍വിപി), സന്തോഷ് നായര്‍ (ആര്‍വിപി) കൂടാതെ ചിക്കാഗോയില്‍ നിന്നുള്ള ലോക്കല്‍ അസോസിയേഷന്‍റെ പ്രസിഡണ്ടുമാരായി സപ്പോര്‍ട്ട് ചെയ്ത ജെസ്സി റിന്‍സി (സിഎംഎ), സുനീന മോന്‍സി (ഐഎംഎ), സൈമണ്‍ പള്ളിക്കുന്നേല്‍ (യുഎംഎ), ബിജി എടാട്ട് (കേരളൈറ്റ്), ആന്‍റോ കവലയ്ക്കല്‍ (കേരള), മിഡ്വെസ്റ്റിന്‍റെ റോയി നെടുഞ്ചിറ എന്നിവരോടുള്ള പ്രത്യേക നന്ദിയും അദ്ദേഹം അറിയിച്ചു.
അടുത്ത രണ്ടു വർഷം ഫൊക്കാനയെ പുതിയ ദിശയിലേക്കു നയിക്കുവാൻ വലിയ കർമ്മ പദ്ധതികളാണ് ഡ്രീം ടീം ഉദ്ദ്യേശിച്ചിരിക്കുന്നതെന്നും അതിന് തുടക്കം കുറിച്ചിരിക്കുന്നുവെന്നും പ്രവീൺ തോമസ് അറിയിച്ചു. വയനാട് ദുരന്തത്തിൽ ഫൊക്കാനയുടെ സഹായം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡ്രീം ടീമിന്‍റെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള എല്ലാ സ്വപ്ന പദ്ധതികള്‍ക്കും ഏവരുടെയും പിന്തുണ അഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹം പുതിയ കർമ്മ പദത്തിലേക്ക് ചുവട് വയ്ക്കുമ്പോൾ വരാനിരിക്കുന്നത് സംഘടനയുടെ നല്ല നാളുകൾ ആണെന്ന് ഉറപ്പാണ്.








