നിക്ഷേപങ്ങള്‍ സ്വീകരിച്ച തട്ടിപ്പ് നടത്തിയ കേസില്‍ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്ബാടി ദേവസ്വം പ്രസിഡന്റുമായ ടി.എ സുന്ദർ മേനോൻ അറസ്റ്റില്‍. നിക്ഷേപം തിരിച്ചു നല്‍കുന്നില്ലെന്ന 18 പേരുടെ പരാതിയില്‍ ഞായറാഴ്ച രാവിലെയാണ് സുന്ദർ മേനോനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.
അഞ്ചു വർഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നല്‍കാമെന്ന വാഗ്ദാനം നല്‍കി മുപ്പത് കോടിയിലധികം രൂപയുടെ സാമ്ബത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്. നിക്ഷേപം തിരിച്ചു നല്‍കുന്നില്ലെന്ന 18 പേരുടെ പരാതിയില്‍ ഞായറാഴ്ച രാവിലെയാണ് സുന്ദർ മേനോനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. അഞ്ചു വർഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നല്‍കാമെന്ന വാഗ്ദാനം നല്‍കി മുപ്പത് കോടിയിലധികം രൂപയുടെ സാമ്ബത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
പണം കിട്ടാത്ത നിക്ഷേപകർ പോലീസില്‍ പരാതി നല്‍കിയിരുന്നു ജമ്മു ആസ്ഥാനമാക്കിയാണ് കേരളത്തില്‍ ഇവർ സ്ഥാപനം തുടങ്ങിയത്. എന്നാല്‍ ഈ സ്ഥാപനത്തിന് ജമ്മുവില്‍ ഓഫീസിലില്ലെന്ന് പിന്നീട് വ്യക്തമായിരുന്നു. കേരളത്തില്‍ നാലു ബ്രാഞ്ചുകളാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. 300 ഓളം നിക്ഷേപകർ പല ഘട്ടങ്ങളിലായി സ്ഥാപനത്തിനെതിരെ പരാതി നല്‍കിയിരുന്നു. ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്ബ് തന്നെ സ്ഥാപനം പൂട്ടി. ബഡ്സ് ആക്‌ട് പ്രകാരം സ്ഥാപനം ജപ്തി ചെയ്യാനും ഉത്തരവിട്ടിരുന്നു. തുടർന്നാണ് 18 പേരുടെ പരാതിയില്‍ സുന്ദർ മേനോനെ സിറ്റി കമ്മീഷണർ ഓഫീസില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്.

















