പ്രായം 57 കഴിഞ്ഞിട്ടും ഇപ്പോഴും ഹോളിവുഡിലെ ഹോട്ട് സുന്ദരി തന്നെയാണ് സല്‍മാ ഹായേക്ക്. ആരാധകരുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ ബന്ധപ്പെടുന്ന നടി തകര്‍പ്പന്‍ ബിക്കിനിചിത്രവുമായി ഓഗസ്റ്റ് മാസത്തിലേക്ക് ആരാധകരെ സ്വാഗതം ചെയ്തു. പച്ച ബിക്കിനിയില്‍ പൂളിലേക്ക് ഡൈവ് ചെയ്യുന്ന വീഡിയോയാണ് മെക്‌സിക്കന്‍ സുന്ദരി സാമൂഹ്യമാധ്യമത്തില്‍ പങ്കിട്ടിരിക്കുന്നത്.നടിയുടെ ശരീരസൗന്ദര്യം വിളിച്ചറിയിക്കുന്ന വ്യാഴാഴ്ച പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ‘ഡൈവിംഗ് ടു ആഗസ്റ്റ്’ എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.
ഈ ആഴ്ച തന്നെ ഹയേക്കില്‍ നിന്നുള്ള രണ്ടാമത്തെ പോസ്റ്റാണിത്. ജൂലൈ 31 ന്, അവള്ർ വായു നിറച്ച ലോഞ്ച് കസേരയില്‍ പോസ് ചെയ്ത ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. “ഓഗസ്റ്റിനായി കാത്തിരിക്കുന്നു,” എന്നായിരുന്നു അതിന് നല്‍കിയ അടിക്കുറിപ്പ്.

















