ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിയെ അപ്രസക്തനാക്കി പിണറായിയുടെ നാട മുറി; പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ്...

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്റർ ഉദ്‌ഘാടനം ഇന്നലെയാണ് മുഖ്യമന്ത്രിയും പാർട്ടി പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ നിർവ്വഹിച്ചത്. പാർട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി...

മാനനഷ്ട കേസ്: തലശ്ശേരി കോടതിയിൽ ഹാജരായി ജാമ്യം എടുത്ത് ഷാഫി പറമ്പിൽ; വിശദാംശങ്ങൾ വായിക്കാം

മാനനഷ്ടകേസില്‍ ഷാഫി പറമ്പിൽ എം.പി ബുധനാഴ്ച തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്ബാകെ ഹാജരായി ജാമ്യമെടുത്തു. ഷാഫി പറമ്പിൽ നടത്തിയ വാർത്തസമ്മേളനത്തിലെ ആരോപണം മാനഹാനിയുണ്ടാക്കിയെന്ന് കാണിച്ച്‌ സംസ്ഥാന ബാലാവകാശ കമീഷൻ ചെയർപേഴ്സൻ...

രാജ്യത്ത് ഭീകരാക്രമണം; കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈരാറ്റുപേട്ടയിൽ സിനിമാ ഷൂട്ടിംഗ് തിരക്കിൽ: കടുത്ത വിമർശനവുമായി കോട്ടയം ഡിസിസി ജനറൽ...

ഇന്ത്യൻ ജനതയെ ഒന്നാകെ ഞെട്ടിപ്പിച്ച സംഭവമാണ് കശ്മീരിലെ പഹൽഗമിലുണ്ടായ തീവ്രവാദി ആക്രമണം. അക്രമത്തെ അപലപിച്ചുകൊണ്ടും ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടും ലോകരാജ്യങ്ങൾ തന്നെ രംഗത്ത് വന്നിട്ടുണ്ട്. തീവ്രവാദി ആക്രമണത്തിന് പാക്കിസ്ഥാന്റെ സഹായം ലഭിച്ചിട്ടുണ്ട്...

കാശ്മീരും ഭാരതവും മുറിവേറ്റ് കിടക്കുമ്പോഴും വിദ്വേഷ പ്രചരണങ്ങളുമായി കളം നിറഞ്ഞ് തീവ്ര ഹിന്ദുത്വ/ വലതുപക്ഷ...

കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്ന്, സോഷ്യല്‍ മീഡിയയിലും പൊതുചർച്ചകളിലും കശ്മീർ വിരുദ്ധവും മുസ്‌ലിം വിരുദ്ധവുമായ പ്രചാരണത്തിന്റെ അപകടകരമായ ഒരു തരംഗം ഉയർന്നുവന്നിട്ടുണ്ട്. മുസ്‌ലിംകള്‍ക്കും കശ്മീരികള്‍ക്കുമെതിരെ കർശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്...

സിപിഎമ്മിന്റെ പഞ്ചനക്ഷത്ര ഓഫീസ് ഉദ്ഘാടനം പത്താമുദയ ദിനത്തിൽ: വിവാദങ്ങളെ പ്രതിരോധിക്കാൻ ന്യായീകരണ ക്യാപ്സൂളും ആയി മുഖ്യമന്ത്രി; ...

പുതിയ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം പത്താമുദയത്തിലാണെന്ന ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ന്യായീകരണം നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവർക്കും സൗകര്യം ഉള്ള ഒരു സമയം തീരുമാനിക്കുകയാണ് ചെയ്തതെന്ന് പിണറായി വിശദീകരിച്ചു. പഞ്ചാംഗം...

നിലമ്ബൂരില്‍ ‘സ്റ്റാറ്റസ്കോ’ തുടരും; സഹകരിച്ച് പ്രവർത്തിക്കും, മുന്നണി പ്രവേശനം പിന്നീട്: അൻവർ വിഷയത്തിൽ പ്രതിപക്ഷ തീരുമാനം...

ഇടതിനോട് എതിരിടാൻ യുഡിഎഫ് പക്ഷംചേർന്ന നിലമ്ബൂർ മുൻ എംഎല്‍എ പിവി അൻവർ ഉപതിരഞ്ഞെടുപ്പിലും ഇതേ നിലപാട് തുടരും. അൻവറിനെ പാർട്ടിയോടെ മുന്നണിയില്‍ എടുക്കുന്നത് തല്‍ക്കാലം നടക്കാത്ത കാര്യമാണെന്ന് ഇന്ന് തിരുവനന്തപുരത്ത് തന്നെ വന്നുകണ്ട...

കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാൻ ഹൈക്കമാൻഡ് അനുമതി; അൻവര്‍ യുഡിഎഫിലേക്ക്

പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനമോഹത്തിന് കോണ്‍ഗ്രസ് ഹൈക്കമാൻഡിൻ്റെ പച്ചക്കൊടി. കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിന് തടസ്സമില്ലെന്നാണ് ഹൈക്കമാൻ്റ് കേരള നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ബംഗാളില്‍ തൃണമൂലിനെതിരെ അരയും തലയും മുറുക്കി കോണ്‍ഗ്രസ്...

മിക്കവാറും ക്രൈസ്തവ വീടുകളിൽ കാസയെ അനുകൂലിക്കുന്നവരുടെ സാന്നിധ്യമുണ്ട്; ഹിറ്റ്ലർ മോഡലിൽ സംഘടന നേടുന്നത് ഭയപ്പെടുത്തുന്ന വളർച്ച: മുന്നറിയിപ്പുമായി ഫാദർ...

തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസയെയും വഖ്ഫ് ബില്ലിനെ പിന്തുണച്ച കെസിബിസിയെയും അതിരൂക്ഷമായി വിമര്‍ശിച്ച്‌ കത്തോലിക്കാ വൈദികന്‍ ഫാ. അജി പുതിയപറമ്ബില്‍. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അജി പുതിയപറമ്ബില്‍ കാസയ്‌ക്കെതിരേ വിമര്‍ശനം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ...

ഇന്ത്യയിൽ എത്താൻ ആഗ്രഹിച്ച മാർപാപ്പയ്ക്ക് സർക്കാർ അനുമതി നൽകിയില്ല; പോപ്പ് ഇക്കാര്യത്തിൽ ദുഃഖിതനായിരുന്നു: വെളിപ്പെടുത്തലുമായി ഡൽഹി ആർച്ച് ബിഷപ്പ്...

മാർപാപ്പക്ക് ഇന്ത്യ സന്ദർശാനുമതി നല്‍കിയില്ലെന്ന് ഡല്‍ഹി ആർച്ച്‌ ബിഷപ്പിന്‍റെ വെളിപ്പെടുത്തല്‍. സർക്കാരിന്‍റെ വാതിലുകള്‍ മുട്ടിക്കൊണ്ടിരിക്കുന്നു. തുറക്കുന്നില്ലെന്ന് മാർപാപ്പ തന്നോട് പറഞ്ഞു. എല്ലാവരും ആഗ്രഹിച്ച പോപ്പിന്‍റെ സന്ദർശനം നിർഭാഗ്യവശാല്‍ നടന്നില്ലെന്നും ആർച്ച്‌ ബിഷപ്പ് അനില്‍...

ക്ഷേത്രോത്സവത്തിൽ ചെഗുവേര കൊടിയും വിപ്ലവ ഗാനവുമായി സിപിഎം കടന്നുകയറ്റം; കണ്ണൂരിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തില്‍ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും. കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിലാണ് ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയര്‍ത്തിയതും വിപ്ലവ ഗാനം പാടിയതും. ഉത്സവത്തിന്റെ ഭാഗമായ ഘോഷയാത്രയ്ക്കിടെ സിപിഎം പ്രവര്‍ത്തകരാണ് ചെഗുവേരയുടെ...

യൂത്ത് കോണ്‍ഗ്രസിനെ ‘ഊത്ത്’ കോണ്‍ഗ്രസെന്ന് വിളിച്ച്‌ അപമാനിച്ചുവെന്ന് ആരോപണം; വിശദീകരണവുമായി അരുണ്‍ കുമാര്‍; റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസിലേക്ക് പ്രതിഷേധ...

റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസിനെ അധിക്ഷേപിച്ചുവെന്ന് പരാതി. റിപ്പോര്‍ട്ടര്‍ ടിവിയുടെ കണ്‍സള്‍ട്ടിങ്ങ് എഡിറ്ററും അവതാരകനുമായ ഡോ. അരുണ്‍ കുമാര്‍ യൂത്ത് കോണ്‍ഗ്രസിനെ 'ഊത്ത്' കോണ്‍ഗ്രസ് എന്നു വിളിച്ച്‌...

ചാനൽ ചർച്ചയിൽ യൂത്ത് കോൺഗ്രസിന് എതിരെ അശ്ലീല പരാമർശം; റിപ്പോർട്ടർ ടിവി അവതാരകനും, മാനേജിംഗ് എഡിറ്ററുമായ...

റിപ്പോർട്ടർ ടിവിയിലെ അവതാരകനും പ്രമുഖ മാധ്യമപ്രവർത്തകനുമായ അരുണ്‍ കുമാറിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. 'അരുണ്‍ കുമാർ താങ്കളില്‍ നിന്നോ താങ്കളുടെ...

“ദിവ്യക്ക് സൈക്കോ- ഫാൻസി… വലതുപക്ഷത്ത് അവരുടെ ഭര്‍ത്താവ് ഉള്‍പ്പെടെയുണ്ട്, അവരാരും നല്ലവരല്ലേ?”: ദിവ്യാ എസ് അയ്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി...

സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെ പുകഴ്ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ദിവ്യ എസ് അയ്യറെ രൂക്ഷമായി വിമർശിച്ച്‌ പി ജെ കുര്യൻ.ദിവ്യ...

കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് കെ സുധാകരനെ മാറ്റുന്നതിൽ ആശയക്കുഴപ്പം; കേരളത്തിൽ പാർട്ടിയെ ചലിപ്പിക്കാൻ ഹൈപവർ കമ്മിറ്റിക്ക്...

കെ പി സി സി പ്രസിഡന്റ് പദവിയില്‍ നിന്ന് കെ സുധാകരനെ മാറ്റാന്‍ കഴിയാത്ത സാഹചര്യത്തില്‍, സുധാകരനെ മറികടന്നു പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഹൈപവര്‍ കമ്മിറ്റി വരുന്നു.പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇക്കാര്യം...

ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മകൾ ഹർഷിത കെജ്രിവാൾ വിവാഹിതയായി

ഡല്‍ഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ മകള്‍ ഹർഷിത കെജ്രിവാള്‍ വിവാഹിതയായി. ഐഐടി ഡല്‍ഹിയിലെ സഹപാഠിയായിരുന്ന സംഭവ് ജെയിനാണ് വരൻ.ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ കപൂർത്തല ഹൗസില്‍ വെച്ചായിരുന്നു...

തന്റെ പിന്തുണ വിഎസ് ജോയിക്ക് എന്ന് അടിവരയിട്ട് പി വി അൻവർ; സ്വന്തം നിലയിൽ പ്രചരണം...

തൃക്കാക്കരയിലും പുതുപ്പള്ളിയിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന്റെ വിജയങ്ങളുടെ തിളക്കം കൂട്ടിയിരുന്നു.പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച നിലമ്ബൂരില്‍ പക്ഷേ കാര്യങ്ങള്‍ കോണ്‍ഗ്രസിന് എളുപ്പമാകില്ലെന്നാണ് നിലവിലെ സ്ഥിതിവിശേഷങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍...

പശ്ചിമബംഗാൾ ബിജെപിയുടെ മുൻ അധ്യക്ഷൻ വിവാഹിതനാകുന്നു; വധു പാർട്ടി വനിതാ നേതാവ്: വിശദാംശങ്ങൾ വായിക്കാം

പശ്ചിമ ബംഗാള്‍ ബിജെപി മുന്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് വിവാഹിതനാകുന്നു. പാര്‍ട്ടി സഹപ്രവര്‍ത്തകയായ റിങ്കു മജുംദാറാണ് വധു. ഇന്ന് കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ വസതിയിലാണ് വിവാഹം. വധു റിങ്കു ദീര്‍ഘകാലമായി ബിജെപി പ്രവര്‍ത്തകയാണ്. പാര്‍ട്ടിയുടെ വനിതാ...

വർക്കല ഭൂമി വിവാദവും ദിവ്യ എസ് അയ്യരും; ശബരീനാഥന്റെ ഭാര്യയുടെ ഭൂമിദാനം കുത്തിപ്പൊക്കി യൂത്ത് കോൺഗ്രസുകാർ: ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക്...

ഭാര്യ ചെയ്തതും ശരി, യൂത്ത് കോണ്‍ഗ്രസിന്റെ നിലപാടും ശരി തന്നെയെന്ന ഡിപ്ലോമാറ്റിക് സ്ട്രാറ്റജിയില്‍ നിന്നുകൊണ്ട് കെ.എസ്. ശബരീനാഥ് കോണ്‍ഗ്രസ്സുകാരുടെ ആകെ മനംമടുപ്പിക്കുകയാണ് ചെയ്യുന്നതെന്ന് നേതാക്കള്‍ പറയാതെ പറയുന്നുണ്ട്. ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഈയൊരു...

വഖഫ് ഭേദഗതി: ബിജെപിയെ പിന്തുണച്ചതിനെ ചൊല്ലി കേരളത്തിലെ മെത്രാൻ സമിതിയിൽ അടി മൂക്കുന്നു; നിയമം മുനമ്പത്തുകാരെ പറ്റിച്ചു...

ബിജെപിയുമായി ചങ്ങാത്തം കൂടാന്‍ ഒരുമ്ബെട്ടിറങ്ങിയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ തീരുമാനത്തെ പരിഹസിച്ച്‌ കോഴിക്കോട് ലത്തീന്‍ അതിരൂപത നിയുക്ത ആര്‍ച്ച്‌ ബിഷപ്പ് ഡോ വര്‍ഗീസ് ചക്കാലയ്ക്കല്‍. വഖഫ് ഭേദഗതി നിയമം വന്നാല്‍ മുനമ്ബത്തുള്ളവരുടെ പ്രശ്‌നം...

കോൺഗ്രസ് പുനസംഘടന ഉണ്ടോ? പുകമറ സൃഷ്ടിക്കാതെ നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസി യോഗത്തിൽ ആവശ്യം; വിശദാംശങ്ങൾ...

കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍ പാര്‍ട്ടിക്കു ഗുണം ചെയ്യില്ലെന്നും നേതൃത്വം നിലപാടു വ്യക്തമാക്കണമെന്നും യോഗത്തില്‍ വിമര്‍ശനം.തിരുവനന്തപുരത്തു ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലാണു വിമര്‍ശനം. പുനസംഘടനയുണ്ടെങ്കിലും ഇല്ലെങ്കിലും അക്കാര്യം വ്യക്തമാക്കണം. തെരഞ്ഞെടുപ്പിലേക്കു...