ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചു; തമിഴ്‌നാട്ടില്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശച്ച തമിഴ്‌നാട്ടിലെ സ്വകാര്യ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്.ആര്‍.എം യൂണിവേഴ്‌സിറ്റിയിലെ പ്രാഫസര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. വാട്‌സാപ്പ് സ്റ്റാറ്റസില്‍ ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിക്കുന്ന കുറിപ്പിട്ടതിനെ തുടര്‍ന്നാണ്‌നടപടി. ഇന്ത്യ പാകിസ്താനില്‍ നടത്തിയ ആക്രമണത്തില്‍...

വിവാഹ പിറ്റേന്ന് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി: സംഭവം പരപ്പനങ്ങാടിയിൽ; വിശദാംശങ്ങൾ വായിക്കാം

വിവാഹപ്പിറ്റേന്ന് ഭർത്താവിന്റെ കാറില്‍ നിന്നിറങ്ങി കാമുകനൊപ്പംപോയ യുവതിയെ കണ്ടെത്തി. ഉള്ളണം മുണ്ടിയൻകാവ് സ്വദേശിയായ യുവതിയുടെ വിവാഹം വ്യാഴാഴ്ചയാണ് കഴിഞ്ഞത്. ഇരുപത്തിനാലുകാരിയായ യുവതിയും ഭർത്താവും ഉള്ളണത്തെ യുവതിയുടെ വീട്ടില്‍ വെള്ളിയാഴ്ച വിരുന്നിനെത്തിയതായിരുന്നു. വിരുന്നിനുശേഷം ഭർത്താവിന്റെ വീട്ടിലേക്കുപോകുന്നവഴി...

“പാര്‍ട്ടിയുടെ സഹകരണ സ്ഥാപനം കട്ടുമുടിച്ചതിന്റെ പേരില്‍ ഒരു ആരോപണവും ഞാന്‍ കേട്ടിട്ടില്ല”: ആന്റോ ആന്റണിയ്ക്ക് എതിരെ ഒളിയമ്പുമായി കെ...

ആന്റോ ആന്റണിയ്ക്ക് പരോക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍. പാവപ്പെട്ട സഹകാരികളെ വഞ്ചിച്ച്‌ പാര്‍ട്ടിയുടെ സഹകരണ സ്ഥാപനം കട്ടുമുടിച്ചതിന്റെ പേരില്‍ ഒരു ആരോപണവും താന്‍ കേട്ടിട്ടില്ലെന്ന് മുരളീധരന്‍ പറയുന്നു. പൊതു ജീവിതത്തില്‍ ഒരു രൂപയുടെ...

മദ്യലഹരിയിൽ അഴിഞ്ഞാട്ടവും തെറിവിളിയും; ചെറായി ബീച്ചിൽ യുവതിയടക്കം നാൽവർസംഘം അറസ്റ്റിൽ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

കൊച്ചി ചെറായി ബീച്ചില്‍ മദ്യലഹരിയില്‍ അതിക്രമം നടത്തിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടയുടമയുമായുള്ള വാക്ക് തർക്കത്തിലാണ് അസഭ്യം പറഞ്ഞും കസേര വലിച്ചെറിഞ്ഞും യുവതിയുടെ നേതൃത്വത്തിലുള്ള സംഘം ബഹളമുണ്ടാക്കിയത്. ചേന്ദമംഗലം സ്വദേശി...

ഡിസിസി യോഗത്തിനിടെ ഹൃദയഘാതം: പത്തനംതിട്ട ഡിസിസി ഉപാധ്യക്ഷനും, യുവ നേതാവുമായ എംജി കണ്ണൻ (42) അന്തരിച്ചു

ഡിസിസി വൈസ് പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ മാത്തൂര്‍ മേലേടത്ത് എം.ജി.കണ്ണന്‍ (42) അന്തരിച്ചു. ഇന്നലെ വൈകുന്നേരം നടന്ന യോഗത്തിനിടെ ഹൃദയാഘാതം സംഭവിച്ച എം.ജി.കണ്ണനെ ഉടന്‍തന്നെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നു രാവിലെ...

5 ലക്ഷം രൂപയുടെ കൊക്കെയ്ൻ ഇടപാട് നടത്തുന്നതിനിടെ ഹൈദരാബാദിലെ പ്രമുഖ ആശുപത്രി സിഇഒ ആയ വനിതാ...

മയക്കുമരുന്ന് ഇടപാടിനിടെ സ്വകാര്യ ആശുപത്രി സിഇഒയായ വനിതാ ഡോക്ടറും ഇടനിലക്കാരനും പോലീസിന്റെ പിടിയിലായി. ഹൈദരാബാദിലെ ഒമേഗ ആശുപത്രി സിഇഒയായ ഡോ. നമ്രത ചിഗുരുപതി, ഇടനിലക്കാരനായ ബാലകൃഷ്ണ എന്നിവരെയാണ് കൊക്കെയ്ൻ ഇടപാടിനിടെ പോലീസ് അറസ്റ്റ്...

പ്രതിപക്ഷ നേതാവിനെ മാറ്റിയാല്‍ കേരളം ഭരിക്കാം, കെ സി വേണുഗോപാലിനെ മാറ്റിയാല്‍ കേന്ദ്രവും: കലിയടങ്ങാതെ സുധാകരന്റെ അണികൾ...

കെപിസിസി പ്രസിഡന്റ് പദവിയില്‍ നിന്നും കെ സുധാകരനെ മാറ്റിയതില്‍ പ്രതിഷേധവുമായി അണികള്‍. കെ സുധാകരനെ മാറ്റിയതില്‍ പ്രതിഷേധിച്ച്‌ പാലക്കാട് പ്രവർത്തകർ ഫ്ലക്സ് ബോർഡുകള്‍ സ്ഥാപിച്ചു. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പാലക്കാട്...

ടെക്നീഷ്യൻ വേദിയിൽ ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ വേടൻ പ്രോഗ്രാം റദ്ദാക്കിയ സംഭവം: പോലീസിന് നേരെ ചെളി വാരിയെറിഞ്ഞ് ആരാധകരുടെ...

റാപ്പർ വേടൻ സംഗീത പരിപാടി റദ്ദാക്കിയതിനെ തുടർന്നു കാണികള്‍ അതിരുവിട്ട് പ്രതിഷേധിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്. പരിപാടി കാണാനെത്തിയവർ പൊലീസിനു നേരെ ചെളി വാരിയെറിയുന്നതുള്‍പ്പെടെ ദൃശ്യങ്ങളിലുണ്ട്. എല്‍ഇ‍ഡി വോള്‍ സ്ഥാപിക്കുന്നതിന്റെ വൈദ്യുതാഘാതമേറ്റ് ടെക്നീഷ്യൻ...

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ കൊല്ലപ്പെട്ടു? സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചരണം; വ്യാജ...

മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും ഇതിഹാസ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ അഡിയാല ജയിലിനുള്ളില്‍ കൊല്ലപ്പെട്ടുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. ഇമ്രാനെ പാക് രഹസ്യാന്വേഷണ ഏജൻസി ഐഎസ്‌ഐ വധിച്ചു എന്ന തരത്തിലാണ്...

ആലുവയില്‍ വൻ മയക്കുമരുന്ന് വേട്ട : 60 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

ആലുവ എടത്തലയില്‍ വൻ ലഹരി വേട്ട. മണലിമുക്കിലുള്ള ലോഡ്ജില്‍ നിന്നും 60 ഗ്രാം എം.ഡി.എം.എയും 15 ഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയില്‍. മാഞ്ഞാലി വയല്‍ക്കര തുമ്ബാരത്ത് വീട്ടില്‍ ഷാറൂഖ് സലിം (28),...

അമേരിക്കയുടെ മധ്യസ്ഥതയിൽ ഇന്ത്യയും പാക്കിസ്ഥാനും സമ്പൂർണ്ണ വെടിനിർത്തലിന് സമ്മതമറിയിച്ചു; പ്രഖ്യാപനവുമായി യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്; വിശദാംശങ്ങൾ വായിക്കാം

ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ന് ഇരുരാഷ്ട്രങ്ങളുമായി സംസാരിച്ചത് നിർണായകമായി. ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായും പാക് സൈനിക മേധാവിയുമായും മാർകോ റൂബിയോ സംസാരിച്ചിരുന്നു. ഒരു...

പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ മദ്യം നൽകി മയക്കിയശേഷം ബാർ ഹോട്ടലിന്റെ ശുചിമുറിയിൽ പീഡിപ്പിച്ചു; മൂന്ന് പ്രതികൾ പിടിയിൽ; ക്രൂരകൃത്യം...

പ്രായപൂര്‍ത്തിയാകാത്ത 2 വിദ്യാര്‍ഥിനികളെ മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് വിശദ അന്വേഷണത്തിന്. ആഴ്ചകള്‍ക്ക് മുമ്ബാണ് സംഭവം നടന്നത്. കേസില്‍ 3 പേരെ തുമ്ബ പൊലീസ്...

ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കൃത്രിമ ബില്ല് ഉണ്ടാക്കി തട്ടിയെടുത്തത് 80 ലക്ഷം; അക്കൗണ്ടന്റായ യുവതി അറസ്റ്റിൽ

ആലപ്പുഴ തത്തംപള്ളി സഹൃദയ ആശുപത്രിയില്‍ ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ജീവനക്കാരി അറസ്റ്റില്‍. തത്തംപള്ളി കുളക്കാടു വീട്ടില്‍ ദീപമോള്‍ കെസി(44)യാണ് പോലിസ് പിടിയിലായത്. ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരുന്നതിനിടെ 80 ലക്ഷത്തോളം രൂപ ഇവര്‍...

എസ്എസ്എൽസി പരീക്ഷയിൽ മാർക്ക് കുറഞ്ഞ 16കാരി ജീവനൊടുക്കി; മരണമടഞ്ഞത് നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം വിദ്യാർത്ഥിനി ആര്യ...

എസ് എസ് എല്‍ സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തില്‍ മനോജ് സൗമ്യ ദമ്ബതികളുടെ മകള്‍ ആര്യ നന്ദയാണ്...

ഇന്ത്യൻ ആക്രമണം ഭയന്ന് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കൂട്ടരും പാക്കിസ്ഥാനിൽ നിന്ന് പലായനം ചെയ്തു? റിപ്പോർട്ടുകൾ ഇങ്ങനെ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്ഥാൻ വിട്ടുപോയതായി റിപ്പോർട്ട്. വർഷങ്ങളായി ദാവൂദ് പാകിസ്ഥാനിലെ കറാച്ചിയിലാണ് താമസിക്കുന്നത്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെ പാകിസ്ഥാനെയും ഇവിടെ അഭയം...

സൗദി അറേബ്യയില്‍ വനിതാ വിദ്യാഭ്യാസ മന്ത്രി: സ്ത്രീശാക്തീകരണ നടപടികൾ ഊര്‍ജ്ജിതമാക്കി സല്‍മാൻ രാജാവ്; വിശദാംശങ്ങൾ വായിക്കാം

സൗദി അറേബ്യയില്‍ വനിതാ വിദ്യാഭ്യാസ മന്ത്രി. സൗദിയിലെ പ്രമുഖ അക്കാദമിക് വിദഗ്ധരില്‍ ഒരാളായ ഈനാസ് ബിൻത് സുലൈമാൻ ബിൻ മുഹമ്മദ് അല്‍ഈസയെ രാജ്യത്തിന്റെ ഉപവിദ്യാഭ്യാസ മന്ത്രിയായി സല്‍മാൻ രാജാവ് നിയോഗിച്ചു. സൗദിയില്‍ സ്ത്രീശാക്തീകരണം...

കേരളം കുതിക്കും ദേശീയ പാത 66ലൂടെ; ആകെയുള്ള 22 പണികളിൽ നാലെണ്ണം പൂർത്തിയായി; മറ്റുള്ളവയുടെ നിർമ്മാണം...

ദേശീയപാത 66ൻ്റെ വീതികൂട്ടല്‍ പൂർത്തിയാകുമ്ബോള്‍, എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് മിന്നല്‍ വേഗത്തില്‍ എത്താം - വെറും രണ്ടര മണിക്കൂറിനുള്ളിൽ. അഞ്ചും ആറും മണിക്കൂർ നീണ്ട ദുരിതയാത്രയ്ക്കാണ് ഇതോടെ അവസാനമാകുന്നത്. കാസർഗോഡ് തലപ്പാടി മുതല്‍...

ഇന്ത്യയുടെ എതിർപ്പ് അവഗണിച്ചു: പാക്കിസ്ഥാന് 8500 കോടി രൂപയുടെ കടം അനുവദിച്ച് ഐ എം എഫ്; വിശദാംശങ്ങൾ...

ഇന്ത്യയുടെ കടുത്ത എതിർപ്പിനിടയിലും പാകിസ്ഥാന് 8500 കോടിയുടെ സഹായം നല്‍കി അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). രണ്ട് തവണ ഗ്രേ ലിസ്റ്റില്‍ പെട്ട പാകിസ്ഥാന് ധനസഹായം നല്‍കരുതെന്ന് അഭ്യർത്ഥിച്ചിട്ടും ഏഴ് ബില്യണ്‍ ഡോളറിന്‍റെ വായ്പയിലെ...

ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ ഇരുട്ടടി; രാത്രി ചാർജിങ്ങിന് ഇനി 30% അധിക നിരക്ക്: വിശദാംശങ്ങൾ വായിക്കാം

കേരളത്തില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ ചാർജ് ചെയ്യുന്നതിന് ഇനി ചിലവേറും. ഇലക്‌ട്രിക് വാഹങ്ങള്‍ക്കുള്ള ടൈം ഓഫ് ഡേ ബില്ലിങ് കേരള സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മീഷൻ പരിഷ്കരിച്ചു. കമ്മീഷൻ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍...

കെപിസിസിയിലും ഡിസിസിയിലും ഇനി സമ്പൂർണ്ണ അഴിച്ചുപണി; കെപിസിസി ഭാരവാഹികളും, തൃശ്ശൂർ ഒഴികെയുള്ള ഡിസിസി അധ്യക്ഷന്മാരും മാറുമെന്ന് റിപ്പോർട്ട്: ധൃത...

കെപിസിസി അധ്യക്ഷനും യുഡിഎഫ് കണ്‍വീനറും അടക്കമുള്ളവരുടെ മാറ്റത്തിനു പിന്നാലെ സംസ്ഥാനത്തെ ഡിസിസി അധ്യക്ഷൻമാരുടെ പുനഃസംഘടന വരും. സംസ്ഥാന തലത്തില്‍ എല്ലാ സമവാക്യങ്ങളുടെയും അടിസ്ഥാനത്തില്‍ അഞ്ചു പേരുടെ പുനഃസംഘടന പ്രഖ്യാപിച്ച മാതൃകയിലാകും ജില്ലാ കോണ്‍ഗ്രസ്...